പൊള്ളലേറ്റ് മരിച്ച നാലംഗ കുടുംബം  
Kerala

അങ്കമാലിയില്‍ നാലംഗ കുടുംബം പൊള്ളലേറ്റ് മരിച്ച സംഭവം: പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതാകാമെന്ന് പൊലീസ്

അങ്കമാലിയില്‍ നാലംഗ കുടുംബം പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ വഴിത്തിരിവ്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അങ്കമാലിയില്‍ നാലംഗ കുടുംബം പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതാകാമെന്നും മരിച്ച യുവാവ് പെട്രോള്‍ കാനുമായി വീടിനുള്ളിലേക്ക് കയറുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായും അങ്കമാലി പൊലീസ് പറഞ്ഞു. എയര്‍കണ്ടീഷണറിലെ തകരാറാണ് ദുരന്തത്തിന് കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം.

ജൂണ്‍ എട്ടിനാണ് സംഭവം. അങ്കമാലി ടൗണിനുസമീപം പറക്കുളം റോഡില്‍ ഇരുനില വീടിന്റെ കിടപ്പുമുറിയില്‍ നാലംഗ കുടുംബത്തെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മലഞ്ചരക്ക് വ്യാപാരി ബിനീഷ് കുര്യന്‍ (45), ഭാര്യ അനുമോള്‍ മാത്യു (40), മക്കളായ ജൊവാന (8), ജെസ്വിന്‍ (6) എന്നിവരാണ് മരിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജൂണ്‍ ആറിന് വൈകീട്ട് അങ്കമാലിയിലെ പമ്പില്‍നിന്ന് ബിനീഷ് പെട്രോള്‍ വാങ്ങിയതായി പൊലീസ് കണ്ടെത്തി. പമ്പിലെ ജീവനക്കാരന്റെ മൊഴിയെടുത്തു. വീട്ടിലെ ചെടിച്ചട്ടിയോടുചേര്‍ന്ന് പെട്രോള്‍ കാന്‍ ഒളിപ്പിക്കുന്നതിന്റെയും പിറ്റേദിവസം ഇതുമായി അകത്തേക്കുപോകുന്നതിന്റെയും ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്ന് ലഭിച്ചതായും പൊലീസ് പറയുന്നു. ബിനീഷിന് രണ്ടുകോടിയോളം രൂപയുടെ സാമ്പത്തിക ബാധ്യതയുള്ളതായി വിവരമുണ്ട്. ചരക്ക് എടുത്തതില്‍ പലര്‍ക്കായി നല്‍കാനുള്ളതാണിത്.

ഇതരസംസ്ഥാനങ്ങളിലേക്കടക്കം ബിനീഷ് ചരക്ക് അയച്ചിരുന്നു. ഇവര്‍ ആരെങ്കിലും ബിനീഷിന് തുക നല്‍കാനുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. വീടിന്റെ മുകള്‍നിലയിലായിരുന്നു ബിനീഷും കുടുംബവും. താഴെ അമ്മ ചിന്നമ്മയുണ്ടായിരുന്നു. മുകള്‍നിലയില്‍ തീ കണ്ട് ചിന്നമ്മയും അയല്‍വാസികളും കെടുത്താന്‍ ശ്രമിച്ചു. അഗ്‌നി രക്ഷാസേനയെത്തി തീയണച്ചശേഷമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT