അര്‍ജുന്‍ രക്ഷാപ്രവര്‍ത്തനത്തില്‍ നിന്ന്  യൂട്യൂബ്
Kerala

ശക്തമായ കുത്തൊഴുക്ക്; കയര്‍ പൊട്ടി ഈശ്വര്‍ മാല്‍പ്പ 100 മീറ്ററോളം ഒഴുകി പോയി; തിരിച്ചെത്തിച്ച് ദൗത്യ സംഘം

നദിയില്‍ മണ്‍തിട്ടയില്‍ നിന്നാണ് ദൗത്യ സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ സാധ്യത പരിശോധിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂര്‍: അര്‍ജുനെ കണ്ടെത്താല്‍ ഗംഗാവലിപ്പുഴയില്‍ ഇറങ്ങി മാല്‍പ്പ സംഘം. നദിയില്‍ ദൗത്യ സംഘത്തിന് നേതൃത്വം നല്‍കുന്ന ഈശ്വര്‍ മാല്‍പ്പ മൂന്ന് തവണ മുങ്ങി തിരിച്ചെത്തി. ഇതിനിടെ ടാങ്കറില്‍ ഘടിപ്പിച്ച കയര്‍ പൊട്ടി ഏകദേശം 100 മീറ്ററോളം ഒഴുകി പോയ ഈശ്വര്‍ മാല്‍പ്പയെ ദൗത്യ സംഘം ബോട്ടില്‍ തിരികെ എത്തിച്ചു.

ഉടുപ്പിക്ക് സമീപം മാല്‍പെയില്‍ നിന്നെത്തിയ 'ഈശ്വര്‍ മാല്‍പ്പ' എന്ന സംഘത്തില്‍ എട്ടുപേരാണുള്ളത്. ഇവരില്‍ രണ്ടുപേരാണ് നദിയില്‍ ഇറങ്ങി പരിശോധന നടത്തുന്നത്. നദിയുടെ ആഴത്തിലേക്കിറങ്ങി രക്ഷാപ്രവര്‍ത്തന സാധ്യത പരിശോധിക്കുകയാണ് സംഘം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നദിയില്‍ മണ്‍തിട്ടയില്‍ നിന്നാണ് ദൗത്യ സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ സാധ്യത പരിശോധിക്കുന്നത്. നദിയിലെ അടിയൊഴുക്ക് ശക്തമാണെന്നുമാണ് വിലയിരുത്തി.

പുഴയിലെ മണ്‍തിട്ടയ്ക്ക് സമീപം കരയില്‍നിന്ന് 130 മീറ്ററോളം മാറിയാണ് പുതിയ സിഗ്‌നല്‍ കണ്ടെത്തിയിരിക്കുന്നത്. ഇവിടെയാണ് ഇപ്പോള്‍ തിരച്ചില്‍ ശക്തമാക്കിയത്. വിവിധ ഉപകരണങ്ങളുമായാണ് രാവിലെയോടെ മാല്‍പ്പ സംഘം ഷിരൂരിലെത്തിയത്. രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടമെന്നോണമാണ് സിഗ്‌നല്‍ ലഭിച്ച ഇടത്ത് സംഘം മുങ്ങിപ്പരിശോധിച്ചത്. നേരത്തെ നാലിടങ്ങളിലായിട്ടാണ് സിഗ്‌നല്‍ ലഭിച്ചത്. അര്‍ജുന്റെ ലോറി ഈ പ്രദേശത്ത് ഉണ്ട് എന്നാണ് ദൗത്യസംഘത്തിന്റെ വിലയിരുത്തല്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT