അന്ന ലിന്‍ഡ ഈഡന്‍ 
Kerala

'കണ്ടം റെഡിയല്ലേ', സിപിഎമ്മിനെ പരിഹസിച്ച് ഹൈബിയുടെ ഭാര്യ; വീഡിയോ

'അപ്പോഴേ പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാന്ന്... ഇങ്ങട് പോരണ്ടാ പോരണ്ടാന്ന്...' എന്ന പാട്ടു പാടിയാണ് അന്നയുടെ പരിഹാസം 

Author : സമകാലിക മലയാളം ഡെസ്ക്


കൊച്ചി: തൃക്കാക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസിന്റെ ഉജ്വല മുന്നേറ്റത്തിനിടെ എല്‍ഡിഎഫിനെ പരിഹസിച്ചുകൊണ്ടുള്ള വിഡിയോയുമായി ഹൈബി ഈഡന്‍ എംപിയുടെ ഭാര്യ അന്ന ലിന്‍ഡ ഈഡന്‍. 'അപ്പോഴേ പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാന്ന്... ഇങ്ങട് പോരണ്ടാ പോരണ്ടാന്ന്...' എന്ന സിനിമാ പാട്ടു പാടിയാണ് അന്നയുടെ പരിഹാസം. 'കണ്ടം റെഡിയല്ലേ, എന്നാ ഓടിക്കോ'യെന്നും അന്ന സമൂഹമാധ്യമമായ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
 

ഉപതെരഞ്ഞെടുപ്പിൽ ചരിത്രവിജയമാണ് യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് നേടിയത്. 25,016 വോട്ടിന്റെ ചരിത്ര ഭൂരിപക്ഷത്തിലാണ് ഉമ തോമസിന്റെ വിജയം. മണ്ഡലത്തിൽ ഇതുവരെയുള്ള ഏറ്റവും വലിയ ഭൂരിപക്ഷമാണ് ഇത്. 2011ൽ ബെന്നി ബഹനാൻ നേടിയ 22,406 വോട്ടിന്റെ ഭൂരിപക്ഷം ഉമ മറികടന്നു. 2021ൽ പി.ടി.തോമസിന്റെ 14,329 വോട്ടിന്റെ ലീഡ് ഉമ ആറാം റൗണ്ടിൽ തന്നെ മറികടന്നിരുന്നു. നൂറ് സീറ്റെന്ന എൽഡിഎഫ് മോഹത്തിനാണ് ഇതോടെ മങ്ങലേറ്റത്.

പിടിതോമസിന്റെ മരണം മൂലം നടന്ന ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഭാര്യ ഉമാ തോമസ് (യുഡിഎഫ്), ഡോ. ജോ ജോസഫ് (എൽഡിഎഫ്), എ.എൻ.രാധാകൃഷ്ണൻ (എൻഡിഎ) എന്നിവരാണ് ഏറ്റുമുട്ടിയത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും മണ്ഡലത്തിൽ തമ്പടിച്ചു പ്രചാരണം നടത്തിയിരുന്നതിനാൽ ഫലം എൽഡിഎഫിനും യുഡിഎഫിനും ഒരുപോലെ നിർണായകമായിരുന്നു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

'അവനെപ്പോഴും അമ്മയുടെ നെഞ്ചത്തുതന്നെ'; ജബല്‍പൂര്‍ ബോട്ടപകടത്തില്‍ മരിച്ച അമ്മയുടെയും മകന്റെയും ദൃശ്യങ്ങള്‍

എഐ താരങ്ങൾക്ക് നിരോധനം, തിരക്കഥ മനുഷ്യർ തന്നെ രചിച്ചതാണെന്ന തെളിവ് വേണം; ഓസ്കർ നിയമങ്ങളിൽ മാറ്റം

വാൽപ്പാറ ദുരന്തം: ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ, സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍

SCROLL FOR NEXT