Annamalai meets Mark Thazhath; cuts Christmas cake and wishes screen grab
Kerala

ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ കണ്ട് അണ്ണാമലൈ; ക്രിസ്മസ് കേക്ക് മുറിച്ച് ആശംസകള്‍ നേര്‍ന്നു

തൃശ്ശൂരില്‍ എസ്‌ഐആര്‍ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു അണ്ണാമലൈ.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന് അരമനയില്‍ എത്തി ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് ബിജെപി തമിഴ്‌നാട് മുന്‍ സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ. വൈകിട്ട് 5 മണിയോടെ അരമനയിലെത്തിയ അദ്ദേഹത്തെ ബിഷപ്പ് സ്വീകരിച്ചു. ഇരുവരും ചേര്‍ന്ന് ക്രിസ്മസ് കേക്ക് മുറിച്ചു. തൃശ്ശൂരില്‍ എസ്‌ഐആര്‍ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു അണ്ണാമലൈ.

ബിജെപിയുടെ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബ്, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി ഗോപാലകൃഷ്ണന്‍, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ ആര്‍ ഹരി, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അബിന്‍ ചിറ്റിലപ്പിള്ളി, ജില്ലാ വൈസ് പ്രസിഡന്റുമാരായ പൂര്‍ണിമ സുരേഷ്, സുധീഷ് മേനോത്ത് പറമ്പില്‍, മേഖല വൈസ് പ്രസിഡന്റ് ബിജോയ് തോമസ്, ജില്ലാ സെക്രട്ടറി റോഷന്‍ എന്‍ ആര്‍, മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി മേനോന്‍, എന്നിവരും അദ്ദേഹത്തിന്റെ ഒപ്പം ഉണ്ടായിരുന്നു.

Annamalai meets Mark Thazhath; cuts Christmas cake and wishes

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

SCROLL FOR NEXT