പ്രതീകാത്മക ചിത്രം 
Kerala

തിരുവനന്തപുരത്ത് വീണ്ടും സ്ത്രീക്ക് നേരെ ആക്രമണം; പട്ടാപ്പകല്‍ ഗര്‍ഭിണിയെ കടന്നുപിടിച്ചു

തിരുവനന്തപുരത്ത് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ഗര്‍ഭിണിയായ യുവതിക്ക് നേരെ ആക്രമണം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ഗര്‍ഭിണിയായ യുവതിക്ക് നേരെ ആക്രമണം. തമ്പാനൂരിലാണ് സംഭവം നടന്നത്. യുവതിയെ കടന്നുപിടിച്ച ശേഷം അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു.

ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു സംഭവം. നെടുമങ്ങാട് സ്വദേശിനിയായ യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് പോകാനായി ബസ് കയറാന്‍ നടക്കുന്നതിനിടെയായിരുന്നു അക്രമം.

സംഭവത്തില്‍ യുവതി പൊലീസില്‍ പരാതി നല്‍കി. 40 വയസ്സ് തോന്നിക്കുന്നയാളാണ് അക്രമിയെന്ന് യുവതി പൊലീസിനോട് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി