എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുന്നു  ടിവി സ്‌ക്രീന്‍ഷോട്ട്‌
Kerala

കൊച്ചിയില്‍ ഗവര്‍ണര്‍ക്ക് നേരെ വീണ്ടും കരിങ്കൊടി

ഗവര്‍ണര്‍ ഗോ ബാക്ക് ബാനര്‍ കാണിച്ചായിരുന്നു പ്രതിഷേധം

ആതിര അഗസ്റ്റിന്‍

കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും കരിങ്കൊടി. കൊച്ചി കളമശ്ശേരിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. റോഡരികില്‍ സംഘി ഗവര്‍ണര്‍ ഗോ ബാക്ക് ബാനര്‍ കാണിച്ചായിരുന്നു പ്രതിഷേധം.

സര്‍വകലാശാലകളിലെ സംഘപരിവാര്‍വത്കരണത്തിനെതിരെയുള്ള എസ്എഫ്‌ഐ പ്രതിഷേധത്തിന്റെ ഭാഗമായാണ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി പ്രതിഷേധം തുടരുമെന്ന് വ്യക്തമാക്കിക്കൊണ്ട് എറണാകുളത്ത് കളമശേരിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയാണ് കരിങ്കൊടി കാണിച്ചത്.

സ്ഥലത്തെത്തിയ പൊലീസ് പ്രവര്‍ത്തകരോട് പിരിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തയ്യാറായില്ല. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കേണ്ടി വരുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയും മടങ്ങിപ്പോവുകയുമായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT