കൊച്ചി മെട്രോയ്ക്ക് ദേശീയ പുരസ്കാരം

മികച്ച മൾട്ടി-മോഡൽ ഇന്റഗ്രേഷനുള്ള പുരസ്കാരവും, നവീകരണത്തിലും സ്മാർട്ട് മൊബിലിറ്റി സൊല്യൂഷനുകളിലുമുള്ള പ്രശംസാപത്രവുമാണ് കൊച്ചി മെട്രോയ്ക്ക് ലഭിച്ചത്
Kochi Metro
കൊച്ചി മെട്രോ ദേശീയ പുരസ്കാരം ഏറ്റുവാങ്ങുന്നു ഫെയ്സ്ബുക്ക്
Edited By:
Updated on: 
1 min read

കൊച്ചി: മൾട്ടി-മോഡൽ ഇന്റഗ്രേഷനിലും സ്മാർട്ട് മൊബിലിറ്റിയിലും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് ദേശീയ പുരസ്കാരം. മികച്ച മാതൃകകള്‍ക്കും പ്രവര്‍ത്തന മികവിനുമുള്ള കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ ദേശീയ പുരസ്‌കാരങ്ങള്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ഏറ്റുവാങ്ങി. മികച്ച മൾട്ടി-മോഡൽ ഇന്റഗ്രേഷനുള്ള പുരസ്കാരവും, നവീകരണത്തിലും സ്മാർട്ട് മൊബിലിറ്റി സൊല്യൂഷനുകളിലുമുള്ള പ്രശംസാപത്രവുമാണ് കൊച്ചി മെട്രോയ്ക്ക് ലഭിച്ചത്.

Kochi Metro
ആൻഡമാൻ കടലിൽ ന്യൂനമർദ്ദം; സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

ഒഡിഷയിലെ ഭുവനേശ്വറില്‍ നടന്ന 19-ാമത് 'അര്‍ബന്‍ മൊബിലിറ്റി ഇന്ത്യ' (UMI) കോണ്‍ഫറന്‍സ് സമാപന ചടങ്ങില്‍ കേന്ദ്രമന്ത്രി മനോഹര്‍ ലാൽ ഘട്ടറില്‍ നിന്ന് അവാര്‍ഡുകള്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍) ഡയറക്ടര്‍മാരായ സഞ്ജയ് കുമാര്‍(സിസ്റ്റംസ്), ഡോ.എം.പി. രാം നവാസ്(പ്രോജക്ടസ്), രവീന്ദ്ര കുമാര്‍ പഠക്(ഫിനാന്‍സ്) എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. കെ.എം.ആര്‍.എല്‍ അഡീഷണല്‍ ജനറല്‍ മാനേജര്‍(അര്‍ബന്‍ ട്രാന്‍സ്‌പോര്‍ട്ട്) ടി.ജി ഗോകുല്‍, ജോയിന്റ് ജനറല്‍ മാനേജര്‍(സിസ്റ്റംസ്) രശ്മി രഞ്ജന്‍ സാഹു എന്നിവര്‍ സന്നിഹിതരായിരുന്നു.

മികച്ച മള്‍ട്ടി-മോഡല്‍ ഇന്റഗ്രേഷനുള്ള എക്സലന്‍സ് പുരസ്‌കാരവും, നവീകരണത്തിലും സ്മാര്‍ട്ട് മൊബിലിറ്റി സൊല്യൂഷനുകളിലുമുള്ള പ്രശംസാപത്രവുമാണ് ലഭിച്ചത്. യാത്രക്കാര്‍ക്ക് സുഗമവും മികവാര്‍ന്നതുമായ യാത്രാാനുഭവം ഉറപ്പാക്കുന്നതിലും നഗര ഗതാഗത രംഗത്ത് നൂതന സാങ്കേതികവിദ്യകള്‍ നടപ്പിലാക്കുന്നതിലുമുള്ള കൊച്ചി മെട്രോയുടെ തുടര്‍ച്ചയായ മുന്നേറ്റത്തിനുള്ള അംഗീകാരമായാണ് ഈ ദേശീയ പുരസ്‌കാരങ്ങള്‍ വിലയിരുത്തപ്പെടുന്നത്.

Kochi Metro
ലോക പഞ്ചഗുസ്തി ചാംപ്യൻഷിപ്പിൽ വെങ്കലം സ്വന്തമാക്കി കെസി പ്രീത
Kochi Metro
പോയത് മമ്മൂട്ടി ക്ഷണിച്ചിട്ട്; വയനാട് ടൗണ്‍ഷിപ്പ് വിവാദം നേരത്തെ അവസാനിച്ചത്; വിശദീകരണവുമായി എം വിജിന്‍
Summary

National Award for Kochi Metro

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER