

കാസർകോട്: ന്യൂഡൽഹിയിൽ വച്ച് നടക്കുന്ന ലോക പഞ്ചഗുസ്തി ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ ജേഴ്സി അണിഞ്ഞ ചെറുവത്തൂർ മയീച്ചയിലെ കെസി പ്രീതയ്ക്ക് വെങ്കലം. നൂറ് കിലോ മാസ്റ്റേഴ്സ് വിഭാഗത്തിലാണ് വെങ്കല നേട്ടം. ഗുജറാത്തിൽ നടന്ന ദേശീയ മത്സരത്തിൽ ഇടത്, വലത് കൈ പഞ്ചഗുസ്തി വിഭാഗത്തിൽ ഇരട്ട സ്വർണം നേടിയാണ് പ്രീത ലോക ചാംപ്യൻഷിപ്പിൽ മത്സരിക്കാനായി തിരഞ്ഞെടുക്കപ്പെട്ടത്.
ചെറുവത്തൂരിൽ ബ്യൂട്ടീ പാർലർ നടത്തുന്ന പ്രീത വ്യാപാരി വ്യവസായി എകോപന സമിതി ചെറുവത്തൂർ യൂണിറ്റ് വനിത വിഭാഗത്തിന്റെ പ്രസിഡന്റ് കൂടിയാണ്. നീലേശ്വരം ഫിറ്റ്നസ് വേൾഡ് ഹെൽത്ത് ക്ലബിലെ പ്രദീപ്, ശ്രീജേഷ് എന്നിവരാണ് പ്രീതയുടെ പരിശീലകർ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates