കബാലിയുടെ ആക്രമണത്തില്‍ കാറിന്റെ മുൻവശം തകർന്ന നിലയിൽ 
Kerala

വീണ്ടും കബാലിയുടെ ആക്രമണം, കാറിന്റെ മുന്‍വശം തകര്‍ത്തു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

അതിരപ്പിള്ളിയില്‍ കാട്ടാന കാര്‍ ആക്രമിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: അതിരപ്പിള്ളിയില്‍ കാട്ടാന കാര്‍ ആക്രമിച്ചു. കൊമ്പന്‍ കബാലിയുടെ ആക്രമണത്തില്‍ നിന്ന് വിനോദ സഞ്ചാരികള്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.

അമ്പലപ്പാറ പെന്‍സ്റ്റോക്കിന് സമീപം ഇന്നലെ വൈകീട്ടായിരുന്നു സംഭവം.പിറവത്തു നിന്ന് മലക്കപ്പാറയിലേക്ക് പോയിരുന്ന വിനോദസഞ്ചാരികളുടെ കാറാണ് ആക്രമിച്ചത്. കാറിന്റെ ബോണറ്റിനു കേടുപാടുകള്‍ വരുത്തി. ആക്രമണ സമയത്ത് കാറിനകത്ത് വിനോദസഞ്ചാരികള്‍ ഉണ്ടായിരുന്നെങ്കിലും അപകടം കൂടാതെ രക്ഷപ്പെട്ടു.

ആക്രമണശേഷം ആന റോഡില്‍ നിലയുറപ്പിച്ചതോടെ നിരവധി വാഹനങ്ങളാണ് വഴിയില്‍ കുടുങ്ങിക്കിടന്നത്. ഒടുവില്‍ മലക്കപ്പാറ പൊലീസും വനംവകുപ്പും എത്തി ആനയെ തുരത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഔചിത്യം പാലിക്കണമായിരുന്നു'; തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എംഎ ബേബി

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

പഴയ കാമുകിയോ കാമുകനെയോ കാണുമ്പോൾ പാനിക് ആവാറുണ്ടോ? ഇതിന് പിന്നിൽ മനഃശാസ്ത്രപരമായ കാരണമുണ്ട്

'മഞ്ജു വാര്യർ കഞ്ഞി എടുക്കട്ടേ എന്ന് ചോദിക്കും, വേണ്ടെന്ന് പറഞ്ഞേക്കണേ രാജുവേട്ടാ'; 'ഒടിയൻ' പ്രഖ്യാപിച്ച് പൃഥ്വിരാജ്

ഒരേ ദിവസം തകര്‍ന്നുവീണത് തന്ത്രപ്രധാന ബോംബര്‍ വിമാനങ്ങള്‍; ശീതയുദ്ധത്തിലെ റഷ്യയുടെയും യുഎസിന്റെയും 'കരുത്ത്'

SCROLL FOR NEXT