കൊച്ചിയില്‍ വീണ്ടും തോക്കുചൂണ്ടി കവര്‍ച്ച പ്രതീകാത്മക ചിത്രം
Kerala

കൊച്ചിയില്‍ വീണ്ടും തോക്കുചൂണ്ടി കവര്‍ച്ച; ലോഡ്ജില്‍ താമസിച്ചയാളുടെ പണവും മൊബൈലും കവര്‍ന്നു; മൂന്ന് പേര്‍ അറസ്റ്റില്‍

എറണകുളം സൗത്തിലെ മെട്രോ ലോഡ്ജില്‍ നാലംഗ സംഘമാണ് കവര്‍ച്ച നടത്തിയത്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചിയില്‍ വീണ്ടും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച. എറണകുളം സൗത്തിലെ മെട്രോ ലോഡ്ജില്‍ നാലംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ലോട്ടറിവില്‍പ്പനക്കാരനായ ഷജീറിനെയാണ് നാലംഗസംഘം മര്‍ദിച്ചത്. നേരത്തെയുണ്ടായ തര്‍ക്കത്തിന് പിന്നാലെ മൂന്നംഗ സംഘം ലോഡ്ജിലെത്തുകയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണും കവരുകയായിരുന്നു. സംഘം പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ തിരികെ വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ റൂമിലുണ്ടായിരുന്ന അയേണ്‍ ബോക്‌സ് എടുത്ത് ഷജീറിന്റെ മുഖത്ത് അടിക്കുകയുമായിരുന്നു. മൂക്കിന് പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തു. അത് കളിത്തോക്കാണ് എന്നാണ് പൊലീസ് പറഞ്ഞതെങ്കിലും പരിശോധനയില്‍ കളിത്തോക്ക് അല്ലെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. നേരത്തെ കൊച്ചിയിലെ ബാറിലും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT