നാരായണി 
Kerala

വീണ്ടും പാമ്പുകടി, കണ്ണൂരില്‍ വയോധിക മരിച്ചു; തൃശൂരില്‍ അടുക്കളയില്‍ പുല്ലാനി മൂര്‍ഖന്‍

സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് വീണ്ടും മരണം

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് വീണ്ടും മരണം. കണ്ണൂരില്‍ പട്ടുവം സ്വദേശി നാരായണിയാണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരിക്കെയാണ് മരണം.

ഏപ്രില്‍ 24നാണ് നാരായണിക്ക് വീട്ടുവളപ്പില്‍ നിന്ന് പാമ്പിന്റെ കടിയേറ്റത്. ശംഖുവരയനാണ് കടിച്ചതെന്നാണ് പറയുന്നത്. വിഷം നാഡീവ്യൂഹത്തെ ബാധിച്ചിരുന്നു. കഴിഞ്ഞയാഴ്ചയാണ് പട്ടുവം മുതുകട സ്വദേശിയായ നബീസ (70) പാമ്പുകടിയേറ്റ് മരിച്ചത്.

അതിനിടെ, തൃശൂര്‍ മതിലകം കൂളിമുട്ടത്ത് വീടിന്റെ അടുക്കളയില്‍ നിന്ന് പുല്ലാനി മൂര്‍ഖനെ പിടികൂടി. കൂളിമുട്ടം എമ്മാട് കാട്ടുപറമ്പില്‍ സിദ്ധിഖിന്റെ വീടിനകത്ത് നിന്നാണ് അഞ്ചടിയോളം നീളമുള്ള മൂര്‍ഖന്‍ പാമ്പിനെ പിടിച്ചത്. ഇന്നലെ രാത്രിയിലാണ് മൂര്‍ഖന്‍ പാമ്പ് വീടിനുള്ളില്‍ കയറി കൂടിയത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് ചാലക്കുടി ഫോറസ്റ്റിന് കീഴിലുള്ള ആര്‍ആര്‍ടി അംഗം അന്‍സാരി കൂളിമുട്ടം എത്തിയാണ് പാമ്പിനെ പിടികൂടിയത്.

Another snake bite, elderly woman dies in Kannur; cobra found in kitchen in Thrissur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പരീക്ഷാര്‍ഥികള്‍ ബുദ്ധിമുട്ടരുത്; പ്രധാനമന്ത്രി കാത്തിരുന്നത് മുക്കാല്‍ മണിക്കൂര്‍

കോളടിച്ചു; കായംകുളത്ത് മത്തി പ്രളയം!!; വിഡിയോ

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Samrudhi SM 60 lottery result

സ്ട്രെസ് അകറ്റാൻ 'പ്ലേലിസ്റ്റുകൾ'; ജെൻ-സിയുടെ പുതിയ 'വെൽനെസ്' രഹസ്യം

രാജി പ്രഖ്യാപിച്ച് ശ്വേത മേനോൻ; അനുനയ നീക്കം സജീവം