പ്രതീകാത്മക ചിത്രം 
Kerala

മൂന്നാറിൽ വീണ്ടും വന്യജീവി ആക്രമണം, മേയാൻ വിട്ട പശു ചത്തു; കടുവയെന്ന് നാട്ടുകാർ

മൂന്നാറിൽ വീണ്ടും വന്യജീവി ആക്രമണം

Author : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: മൂന്നാറിൽ വീണ്ടും വന്യജീവി ആക്രമണം. പെരിയവര എസ്റ്റേറ്റിൽ മേയാൻ വിട്ട പശു ചത്തു. പുതുക്കാട് ഡിവിഷനിലെ രാജന്റെ പശുവാണ് ചത്തത്. കടുവയാണ് പശുവിനെ ആക്രമിച്ചതെന്ന് നാട്ടുകാർ പറയുന്നു.

ഇന്നലെ രാവിലെയാണ് പശുവിനെ മേയാൻ വിട്ടത്. വൈകീട്ടായിട്ടും തിരിച്ചെത്താതെ വന്നതോടെ രാത്രിയിൽ തന്നെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് ഇന്ന് രാവിലെ നാട്ടുകാരെ കൂട്ടി തിരച്ചിൽ നടത്തിയപ്പോഴാണ് അധികം അകലെയല്ലാതെ പശുവിനെ ചത്തനിലയിൽ കണ്ടെത്തിയത്. 

വന്യമൃ​ഗത്തിന്റെ ആക്രമണത്തിലാണ് പശു ചത്തത്. കടുവയാണ് പശുവിനെ ആക്രമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. കുറച്ചുദിവസങ്ങളായി പ്രദേശത്ത് കടുവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതായും നാട്ടുകാർ പറയുന്നു.
എന്നാൽ വനംവകുപ്പ് ഇത് സ്ഥിരീകരിച്ചിട്ടില്ല. അടുത്തകാലത്തായി പ്രദേശത്ത് പത്തോളം പശുക്കളാണ് വന്യമൃ​ഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മല കയറിയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികളാണോ?'; ശബരിമല യുവതീപ്രവേശനത്തില്‍ ചോദ്യങ്ങളുമായി സുപ്രീംകോടതി

വെള്ളിക്കെട്ടൻ കടിച്ചാൽ വേദന അറിയില്ല, മൂർഖന്റെ വിഷം ബാധിക്കുക നാഡീവ്യൂഹത്തെ; പാമ്പുകടിയും പ്രഥമശുശ്രൂഷയും, തിരുത്തേണ്ട ചില തെറ്റിദ്ധാരണകളും

സുരഭി ലക്ഷ്മിയു‌ടെ 'അവൾ' ഒടിടിയിലേക്ക്; എവി‌‌ടെ, എപ്പോൾ കാണാം

അടുത്ത നാല് ദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'ഇറാന് രക്ഷയായി പാകിസ്ഥാന്‍'; കരയും കടലും ചരക്കുകടത്താന്‍ തുറന്നിടും

SCROLL FOR NEXT