ഗിരീഷ്  
Kerala

അന്തിമഹാകാളന്‍ കാവ് വേലയ്‌ക്കെതിരെ വിദ്വേഷ പരാമര്‍ശം; ബിജെപി മുന്‍ മണ്ഡലം പ്രസിഡന്റ് അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: അന്തിമഹാകാളന്‍ കാവ് വേലയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പരാമര്‍ശം നടത്തിയെന്ന കേസില്‍ ബിജെപി പുലാക്കോട് മുന്‍ മണ്ഡലം പ്രസിഡന്റ് മംഗലംകുന്ന് പങ്ങാരപ്പിള്ളി വെളുത്തേടത്ത് വി ഗിരീഷിനെ ചേലക്കര പൊലീസ് അറസ്റ്റ് ചെയ്തു. പങ്ങാരപ്പിള്ളി ദേശക്കാരന്‍ എന്ന വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അനൂപ് മങ്ങാട് എന്ന പേരില്‍ വേലയ്ക്കും വെടിക്കെട്ടിനുമെതിരെയും ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനുമായി പ്രകോപന പരാമര്‍ശം നടത്തിയെന്നാണ് പരാതി.

പങ്ങാരപ്പിള്ളി സ്വദേശി സുനില്‍, വേല കോഓര്‍ഡിനേഷന്‍ കമ്മിറ്റി എന്നിവരാണ് ഇതു സംബന്ധിച്ച് ചേലക്കര പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് സൈബര്‍ സെല്‍ വിഭാഗം നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് അറസ്റ്റ്.

അന്വേഷണത്തില്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഫേക്ക് അക്കൗണ്ട് ആയി അനൂപ് എന്ന പേരില്‍ സന്ദേശങ്ങള്‍ അയച്ചിരുന്നത് ഗിരീഷ് ആണെന്ന് കണ്ടെത്തുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിയമസഭാ സ്പീക്കറെ ഇന്നറിയാം; മത്സരിക്കാൻ തിരുവഞ്ചൂരും എസി മൊയ്തീനും ​ഗോപകുമാറും

മധുര പ്രതികാരം! പിണറായിക്ക് കൈ കൊടുത്ത് എ ഡി തോമസ്

സ്പീക്കര്‍ സാറേ... 'കെ മുരളീധരനും വി മുരളീധരനും' ഉണ്ടേ; 'വി ജോയി മാത്രമല്ല വിഎസ് ജോയിയുമുണ്ട്'... മാറിപ്പോകല്ലേ!

HLL Recruitment 2026: പ്രോക്യൂർമെന്റ് അസിസ്റ്റന്റ് തസ്തിക; കേരളത്തിലും അവസരം,അവസാന തീയതി ജൂൺ 3

സ്പീക്കറെ ഇന്നറിയാം, 'കോക്രോച്ച് ജനത പാർട്ടി' രാജ്യ സുരക്ഷയ്ക്ക് ഭീഷണി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT