മന്ത്രി റോജി എം ജോണിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍  
Kerala

മഹാരാജാസിലെ കൈയ്യാങ്കളി; 10 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് മുന്‍കൂര്‍ ജാമ്യം

കണ്ണൂരിലും മന്ത്രി റോജി എം ജോണിനെതിരെ എസ്എഫ്‌ഐ പ്രതിഷേധം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : സനല്‍ ദേവ്. ബി

കൊച്ചി: മഹാരാജാസ് കോളജില്‍ മന്ത്രി റോജി എം ജോണിനെ തടഞ്ഞ സംഭവത്തില്‍ 10 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് മുന്‍കൂര്‍ ജാമ്യം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. കോളജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ പ്രണീല്‍രാജ്, വൈസ് ചെയര്‍പേഴ്‌സണ്‍ നഫീസത്തുല്‍ മിസ്രിയ തുടങ്ങി 10 പേര്‍ക്കാണ് മുന്‍കൂര്‍ ജാമ്യം കിട്ടിയത്. അന്വേഷണവുമായി സഹകരിക്കണം, അന്വേഷണോദ്യോഗസ്ഥര്‍ എപ്പോള്‍ വിളിച്ചാലും ഹാജരാകണം എന്നീ ഉപാധികളിന്മേലാണ് കോടതി ജാമ്യം അനുവദിച്ചത്.

കാലടി സര്‍വ്വകലാശാലയിലെ എസ്എഫ്‌ഐ വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് മഹാരാജാസിലെ ബിരുദദാന ചടങ്ങിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മന്ത്രിയെ തടഞ്ഞത്. പൊതുപരിപാടി തടസ്സപ്പെടുത്തിയതിനുള്ള വകുപ്പുകള്‍ സഹിതം സെന്‍ട്രല്‍ പൊലീസാണ് 12 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. ഇതില്‍ എറണാകുളത്തിന്റെ ചുമതലയുള്ള സിദ്ധാര്‍ത്ഥ് എന്ന എസ്എഫ്‌ഐ പ്രവര്‍ത്തകനും മറ്റൊരു വിദ്യാര്‍ഥിക്കും നേരത്തെ ജാമ്യം ലഭിച്ചിരുന്നു. പ്രതിഷേധിച്ച വിദ്യാര്‍ഥികളെ 10 ദിവസത്തേക്ക് കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

കണ്ണൂരിലും റോജി എം ജോണിനെതിരെ എസ്എഫ്‌ഐ പ്രതിഷേധം ഉണ്ടായി. മാടായി ഗവണ്‍മെന്റ് എഞ്ചിനിയറിംഗ് കോളജിലെ പരിപാടിക്കിടെ സദസില്‍ നിന്നും ബാനര്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. സംസാരിക്കുന്നതിനായി മന്ത്രി വേദിയില്‍ എഴുന്നേറ്റ് നിന്ന സമയത്ത് 'അതുകൊണ്ടരിശം തീരാഞ്ഞവനാപ്പുരയുടെ ചുറ്റും മണ്ടി നടന്നു' എന്ന കുഞ്ചന്‍ നമ്പ്യാരുടെ കവിതാശകലം ബാനറില്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.

Anticipatory bail for SFI activists in the incident of blocking Minister Roji M. John at Maharaja's College

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബുള്‍ഡോസര്‍ യുപിയുടെ ബ്രാന്‍ഡ്, ഇവിടെ നിര്‍മിച്ചാല്‍ ഡിമാന്‍ഡ് കൂടും'; കമ്പനികളെ ക്ഷണിച്ച് യോഗി

അഭിഷേക് ബാനര്‍ജിയുടെ വീടിന് മുന്നില്‍ 'ബുള്‍ഡോസര്‍ രാജ്'; ഗേറ്റും ഷെഡും പൊളിച്ചുമാറ്റി

രവി മോഹൻ - യോഗി ബാബു ചിത്രം 'ആൻ ഓർഡിനറി മാനി'ലെ ‘ലോർഡ ലബക്ക’ ഗാനം പുറത്ത്; പാടിയത് സിദ്ധാർത്ഥ്

എസ്എസ്എൽസി, ഹയർ സെക്കൻഡറി പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

'ക്യാപ്റ്റനോ... നമ്മളില്ലേ'! ഉറച്ച് അക്ഷര്‍ പട്ടേല്‍, കുഴങ്ങി ഡല്‍ഹി ക്യാപിറ്റല്‍സ്