കൊല്ലപ്പെട്ട അനു  ടിവി ദൃശ്യം
Kerala

കൊലപാതകം മോഷണശ്രമത്തിനിടെ, എതിര്‍ത്തപ്പോള്‍ അനുവിന്റെ തല തോട്ടില്‍ ചവിട്ടിത്താഴ്ത്തി; പ്രതി സ്ഥിരം കുറ്റവാളിയെന്ന് പൊലീസ്

തോട്ടില്‍ അര്‍ധനഗ്നമായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് നൊച്ചാട് യുവതി തോട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പിടിയിലായി. മലപ്പുറം സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നത്. നൊച്ചാട് സ്വദേശി അനുവിനെ തിങ്കളാഴ്ചയാണ് തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പ്രതി സ്ഥിരം കൂറ്റവാളിയാണെന്ന് പൊലീസ് പറഞ്ഞു. നേരത്തെയും ബലാത്സംഗക്കേസിലെ പ്രതിയാണ്. അനുവിന് ലിഫ്ഫ് കൊടുത്തശേഷം സ്വര്‍ണം കവര്‍ന്നശേഷം തോട്ടില്‍ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. അനുവിന്റെ തല തോട്ടില്‍ ചവിട്ടിത്താഴ്ത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇരിങ്ങന്നൂരിലെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും അമ്മയുടെ ശസ്ത്രക്രിയക്കായിട്ടാണ് അനു വാളൂരിലെ സ്വന്തം വീട്ടിലെത്തുന്നത്. തിങ്കളാഴ്ച രാവിലെ അസുഖബാധിതനായ ഭര്‍ത്താവിനെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനായി അനു തിരികെ വീട്ടിലേക്ക് പോയി. തിരക്കിട്ട് പോകുകയായിരുന്ന അനുവിന് പ്രതി ഇരുചക്രവാഹനത്തില്‍ ലിഫ്റ്റ് കൊടുത്തു.

വാഹനത്തില്‍ കയറിയ അനുവിനെ തോട്ടിലേക്ക് തള്ളി ആഭരണങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചു. ഇതിനെ എതിര്‍ത്തപ്പോഴാണ് തല തോട്ടില്‍ ചവിട്ടിത്താഴ്ത്തിയത്. തുടര്‍ന്ന് ആഭരണങ്ങളുമായി പ്രതി രക്ഷപ്പെടുകയായിരുന്നു. മോഷ്ടിച്ച ബൈക്കിലാണ് പ്രതി പേരാമ്പ്രയിലെത്തിയത്. തോട്ടില്‍ അര്‍ധനഗ്നമായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും