തിരുവനന്തപുരം : സംസ്ഥാന വിവരാവകാശ കമ്മീഷനിൽ ഒഴിവുവരുന്ന ചീഫ് ഇൻഫർമേഷൻ കമ്മീഷണറുടെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിവരാവകാശ നിയമം 2005, വിവരാവകാശ നിയമം ഭേദഗതി ആക്ട് 2019 എന്നിവയിൽ നിഷ്‌കർഷിച്ചിട്ടുള്ള പ്രവൃത്തി പരിചയം, കഴിവ് തെളിയിച്ചിട്ടുള്ള മേഖലകൾ എന്നീ വിവരങ്ങൾ സഹിതം ഡിസംബർ 28ന് വൈകിട്ട് അഞ്ചിന് മുൻപായി അപേക്ഷിക്കണം.
വിലാസം : പ്രിൻസിപ്പൽ സെക്രട്ടറി, പൊതുഭരണ(ഏകോപനം)വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-695 001. അല്ലെങ്കിൽ gadcdn6@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ അപേക്ഷിക്കാം. വൈകിക്കിട്ടുന്ന അപേക്ഷ പരിഗണിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുവാനുള്ള പ്രൊഫോർമയ്ക്കും www.gad.kerala.gov.in സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates