ഫയല്‍ ചിത്രം 
Kerala

അമ്മയെ കാണിക്കാനെന്നും പറഞ്ഞ് ഏഴാംക്ലാസ്സുകാരിയെ കൂട്ടിക്കൊണ്ടുപോയി ; യാത്രയാക്കി 'അമ്മ' ; ആറന്മുള പീഡനത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍

13 കാരി മുമ്പും പലതവണ പീഡിപ്പിക്കപ്പെട്ടിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട : ആറന്മുളയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ കാമുകനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കായംകുളം സ്വദേശി ഷിബിന്‍, സുഹൃത്ത് കടയ്ക്കാവൂര്‍ സ്വദേശി  മുഹമ്മദ് ഷിറാസ് എന്നിവരാണ് അറസ്റ്റിലായത്. 

പെണ്‍കുട്ടിയെ ഇവര്‍ക്ക് കൈമാറിയ അമ്മയെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അമ്മയുടെ കാമുകനായ ഷിബിന്‍ മുമ്പും ആറന്മുള നാല്‍ക്കാലിക്കലെ വീട്ടില്‍ വരാറുണ്ടായിരുന്നു. ഇവിടെ വെച്ച് പെണ്‍കുട്ടിയുമായി ഇയാള്‍ പരിചയം സ്ഥാപിച്ചു. 

വിവാഹം കഴിക്കാമെന്ന് ഇയാള്‍ പെണ്‍കുട്ടിക്ക് വാഗ്ദാനം നല്‍കി. വിവാഹത്തിന് മുമ്പ് കായംകുളത്തെ മാതാവിനെ കാണിക്കാനെന്ന് പറഞ്ഞാണ് ഷിബിന്‍ കഴിഞ്ഞ ബുധനാഴ്ച പെണ്‍കുട്ടിയെ ആറന്മുളയില്‍ നിന്നും കൊണ്ടുപോയത്. പെണ്‍കുട്ടിയെ കൊണ്ടുപോകാന്‍ അമ്മയും കൂട്ടുനിന്നു. 

തുടര്‍ന്ന് പെണ്‍കുട്ടിയെ ഇയാള്‍ മുഹമ്മദ് ഷിറാസിന്റെ കടയ്ക്കാവൂരിലെ വീട്ടിലെത്തിച്ചു. ശാരീരിക പ്രശ്‌നത്തിന് ഡോക്ടറെ കാണാനാണെന്ന് പറഞ്ഞാണ് കുട്ടിയെ ഇവിടെ എത്തിച്ചത്. തുടര്‍ന്ന് ഇവിടെ വെച്ച് ഷിബിനും, ഷിറാസും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. 

13 കാരി മുമ്പും പലതവണ പീഡിപ്പിക്കപ്പെട്ടിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ആറന്മുളയിലെ വീട്ടിലെത്തിയ സന്ദര്‍ഭങ്ങളിലാണ് പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതെന്ന് ഒന്നാം പ്രതി ഷിബിന്‍ പൊലീസിനോട് പറഞ്ഞു. 

പീഡനത്തിന് ഒത്താശ ചെയ്ത കുട്ടിയുടെ അമ്മയാണ് രണ്ടാം പ്രതി. മുഹമ്മദ് ഷിറാസ് മൂന്നാംപ്രതിയും. പീഡനം നടന്ന കടയ്ക്കാവൂരിലെ വീട്ടിലെത്തി പൊലീസ് തെളിവെടുത്തു. കുട്ടിയെ കാണാതിരുന്നതോടെ, രണ്ടാനച്ഛന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പീഡനകഥ വെളിയില്‍ വരുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

വ്യാപക ക്രമക്കേട്; ബം​ഗളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

നീറ്റ് യുജി പരീക്ഷ ഇന്ന്; എഴുതുന്നത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

SCROLL FOR NEXT