ആറന്മുള ഉത്രട്ടാതി ജലമേളയില്‍ നിന്ന് ഫെയ്സ്ബുക്ക്
Kerala

ആവേശമായി ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂരും ജേതാക്കൾ

ആറന്മുളയിൽ ഇത് ആദ്യമായാണ് നെഹ്റുട്രോഫി മാതൃകയിൽ സമയത്തിന് അടിസ്ഥാനത്തിൽ ഫൈനൽ മത്സരത്തിലേക്കുള്ള യോഗ്യത തീരുമാനിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേളയിൽ കോയിപ്രവും കോറ്റാത്തൂർ- കൈതക്കൊടി പള്ളിയോടവും ജേതാക്കളായി. നെഹ്‌റു ട്രോഫി വള്ളംകളിയുടെ മാതൃകയിൽ നടത്തിയ മത്സരത്തിൽ എ ബാച്ചിൽ കോയിപ്രവും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും മന്നം ട്രോഫിയിൽ മുത്തമിട്ടു.

ആറന്മുളയിൽ ഇത് ആദ്യമായാണ് നെഹ്റുട്രോഫി മാതൃകയിൽ സമയത്തിന് അടിസ്ഥാനത്തിൽ ഫൈനൽ മത്സരത്തിലേക്കുള്ള യോഗ്യത തീരുമാനിച്ചത്. എ, ബി ബാച്ചുകളിലായി 49 വള്ളങ്ങൽ മത്സരത്തിനിറങ്ങി. 51 പള്ളിയോടങ്ങൾ ജല ഘോഷയാത്രയിലും പങ്കെടുത്തു. കഴിഞ്ഞദിവസത്തെ അപകടത്തിന്റെ പശ്ചാത്തലത്തിൽ മുതവഴി പള്ളിയോടം ജലമേളക്ക് എത്തിയില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കാലാവസ്ഥ അനുകൂലമായതിനാൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്. ജലമേളകൾ കാണാൻ പമ്പയുടെ ഇരു കരകളിലും നൂറു കണക്കിന് പേരാണ് അണിനിരന്നത്. വള്ളംകളിയുടെ പൊതുസമ്മേളനവും ജലഘോഷയാത്രയും മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്‌ഘാടനം ചെയ്തു. മന്ത്രി പി.എ.മുഹമ്മദ് റിയാസ് മത്സര വള്ളംകളിയുടെ ഉദ്ഘാടനം നിർവഹിച്ചു. മന്ത്രി സജി ചെറിയാൻ പള്ളിയോട ശിൽപികളെ ആദരിച്ചു, മന്ത്രി വീണാ ജോർജ് വള്ളംകളിയുടെ സുവനീർ പ്രകാശനം ചെയ്തു. പള്ളിയോട സേവസംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ അധ്യക്ഷനായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

'അവനെപ്പോഴും അമ്മയുടെ നെഞ്ചത്തുതന്നെ'; ജബല്‍പൂര്‍ ബോട്ടപകടത്തില്‍ മരിച്ച അമ്മയുടെയും മകന്റെയും ദൃശ്യങ്ങള്‍

എഐ താരങ്ങൾക്ക് നിരോധനം, തിരക്കഥ മനുഷ്യർ തന്നെ രചിച്ചതാണെന്ന തെളിവ് വേണം; ഓസ്കർ നിയമങ്ങളിൽ മാറ്റം

വാൽപ്പാറ ദുരന്തം: ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ, സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍

SCROLL FOR NEXT