പിആര്‍ അരവിന്ദാക്ഷന്‍ 
Kerala

വരുമാനം ഓണറേറിയം മാത്രം, അരവിന്ദാക്ഷന് കരുവന്നൂര്‍ ബാങ്കില്‍ 50 ലക്ഷത്തിന്റെ സ്ഥിരനിക്ഷേപം; ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ട് 

രണ്ട് അക്കൗണ്ടുകളിലായുള്ള നിക്ഷേപത്തിന്റെ രേഖകള്‍ ലഭിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇഡി വ്യക്തമാക്കി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലറുമായ പി ആര്‍ അരവിന്ദാക്ഷന് കരുവന്നൂര്‍ ബാങ്കില്‍ 50 ലക്ഷത്തിന്റെ സ്ഥിരനിക്ഷേപമെന്ന് ഇഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട്. രണ്ട് അക്കൗണ്ടുകളിലായുള്ള നിക്ഷേപത്തിന്റെ രേഖകള്‍ ലഭിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇഡി വ്യക്തമാക്കി. അതിനിടെ കേസില്‍ അറസ്റ്റിലായ അരവിന്ദാക്ഷനെയും മുന്‍ അക്കൗണ്ടന്റ് ജില്‍സിനെയും റിമാന്‍ഡ് ചെയ്തു. 

പി ആര്‍ അരവിന്ദാക്ഷന് എതിരെ ഗുരുതര ആരോപണങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇഡി ഉന്നയിച്ചത്. ജനപ്രതിനിധി എന്ന നിലയിലുള്ള ഓണറേറിയത്തിന് അപ്പുറത്ത് വലിയ തുകയാണ് അക്കൗണ്ടില്‍ വന്നത്. ഒന്നാം പ്രതി സതീഷ് കുമാറിന് തട്ടിപ്പിലൂടെ ലഭിച്ച പണത്തില്‍ 50 ലക്ഷം രൂപയാണ് അരവിന്ദാക്ഷന്റെ പേരില്‍ കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ചത്. സതീഷിന്റെ അക്കൗണ്ടില്‍ നിന്നാണ് വലിയ തുക അരവിന്ദാക്ഷന്റെ അക്കൗണ്ടിലേക്ക് പോയത്്. സതീഷിന് തട്ടിപ്പിലൂടെ കിട്ടിയ പണമാണ് എന്ന് അറിഞ്ഞ് കൊണ്ടാണ് അരവിന്ദാക്ഷന്‍ ഇതിന് കൂട്ടുനിന്നത്.സതീഷിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഒരു ഫോണ്‍ പിടിച്ചെടുത്തിരുന്നു. ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് സതീഷും അരവിന്ദാക്ഷനും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭിച്ചതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

അരവിന്ദാക്ഷന്‍ അന്വേഷണവുമായി സഹകരിച്ചില്ലെന്നും ഇഡി കുറ്റപ്പെടുത്തി. ആദായനികുതി, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ മറച്ചുവെച്ചു.ധനലക്ഷ്മി, പെരിങ്ങണ്ടൂര്‍ സഹകരണ ബാങ്ക് അക്കൗണ്ട് വിവരങ്ങളാണ് ഒളിപ്പിച്ചത്.2015- 17 കാലത്ത് ഈ അക്കൗണ്ടിലൂടെ വന്‍ ഇടപാടുകള്‍ നടന്നതായും ഇഡി ആരോപിക്കുന്നു. അരവിന്ദാക്ഷന് ഉന്നത രാഷ്ട്രീയ ബന്ധം ഉണ്ട്. കൂടാതെ ബാങ്ക് തട്ടിപ്പില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇഡി ആരോപിക്കുന്നു.

ഒന്നാം പ്രതി സതീഷ് കുമാര്‍ അരവിന്ദാക്ഷന്റെ പേരില്‍ ബിനാമി സ്വത്തുകള്‍ വാങ്ങി. ഈ വിവരങ്ങള്‍ അരവിന്ദാക്ഷന്‍ കൈമാറിയില്ലെന്നും അരവിന്ദാക്ഷന്‍ സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്നും ഇഡി ആരോപിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT