മരിച്ച അര്‍ച്ചന, ഭര്‍ത്താവ് സുരേഷ് / ടെലിവിഷന്‍ ചിത്രം 
Kerala

പൊലീസിനെ കണ്ട് ഇറങ്ങിയോടിയ ഭര്‍ത്താവ് പിടിയില്‍ ; സുരേഷ് വീട്ടില്‍ വന്നത് ഡീസലുമായിട്ടെന്ന് അര്‍ച്ചനയുടെ പിതാവ്

സുരേഷിന്റെ വീട്ടുകാർ പണവും ഓഹരിയും ചോദിച്ചിരുന്നതായും ഇതു സംബന്ധിച്ചു തർക്കം ഉണ്ടായിരുന്നതായും അർച്ചനയുടെ അമ്മ പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : തിരുവനന്തപുരം വെങ്ങാനൂരില്‍ വാടകവീട്ടില്‍ യുവതി തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു. ചിത്തിരവിളാകം സ്വദേശി അര്‍ച്ചന ( 24) യാണ് മരിച്ചത്. സ്ത്രീധനം ആവശ്യപ്പെട്ട് മകളുമായി കലഹം ഉണ്ടായിരുന്നതായി മരിച്ച അര്‍ച്ചനയുടെ പിതാവ് അശോകനും അമ്മ മോളിയും പറഞ്ഞു.

പൊലീസിനെ കണ്ട് വീട്ടില്‍ നിന്നും ഇറങ്ങി ഓടിയ അര്‍ച്ചനയുടെ ഭര്‍ത്താവ് ചിത്തിരവിളാകം സ്വദേശി സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിഴിഞ്ഞം പൊലീസ് ഇയാളെ ചോദ്യം ചെയ്യുകയാണ്. യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. 

ഒരു വര്‍ഷം മുമ്പായിരുന്നു അര്‍ച്ചനയുടേയും സുരേഷിന്റെയും വിവാഹം നടന്നത്. സുരേഷിന്റെ വീട്ടുകാർ പണവും ഓഹരിയും ചോദിച്ചിരുന്നതായും ഇതു സംബന്ധിച്ചു തർക്കം ഉണ്ടായിരുന്നതായും അർച്ചനയുടെ അമ്മ മോളി പറഞ്ഞു. ഇന്നലെയാണ് അർച്ചനയയെ കുടുംബവീട്ടിൽ നിന്നു സുരേഷ് വിളിച്ചുകൊണ്ടുവന്നത്. 

കുപ്പിയിൽ ഡീസലുമായാണ് സുരേഷ് എത്തിയതെന്ന് അർച്ചനയുടെ പിതാവ് അശോകൻ പറഞ്ഞു. ഉറുമ്പിനെ കൊല്ലാനാണ് ഡീസൽ എന്നാണ് പറഞ്ഞത്. രാത്രി എട്ടരയ്ക്ക് വീട്ടിൽ നിന്ന് ഇറങ്ങി. പന്ത്രണ്ടരയ്ക്കാണ് അർച്ചന മരിച്ചെന്ന് അറിയിച്ചു വിളിച്ചതെന്നും അശോകൻ പറഞ്ഞു. മകൾ ആത്മ​ഹത്യ ചെയ്യില്ലെന്നും, മരുമകൻ തീ കൊളുത്തി കൊലപ്പെടുത്തിയതാണെന്നും അശോകൻ ആരോപിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT