തിരുവനന്തപുരത്ത് യുവതി തീകൊളുത്തി മരിച്ച നിലയില്‍ ; പൊലീസിനെ കണ്ട് ഭര്‍ത്താവ് ഇറങ്ങി ഓടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd June 2021 09:45 AM  |  

Last Updated: 22nd June 2021 09:45 AM  |   A+A-   |  

fire

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം : തിരുവനന്തപുരത്ത് യുവതി വീട്ടില്‍ തീകൊളുത്തി മരിച്ച നിലയില്‍. തിരുവനന്തപുരം വെങ്ങാനൂരിലാണ് സംഭവം. വെങ്ങാനൂര്‍ സ്വദേശി അര്‍ച്ചന ( 24) ആണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

പൊലീസ് എത്തിയപ്പോള്‍ ഭര്‍ത്താവ് ഓടിരക്ഷപ്പെട്ടു. ഒരു വര്‍ഷം മുമ്പായിരുന്നു വിവാഹം. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.