അരിക്കൊമ്പന്‍/ എക്‌സ്പ്രസ് ചിത്രം 
Kerala

റേഡിയോ കോളറില്‍ നിന്ന് സിഗ്‌നലുകള്‍ ലഭിച്ചു തുടങ്ങി; അരിക്കൊമ്പന്‍ ആരോഗ്യവാന്‍; നിരീക്ഷണം തുടരുമെന്ന് ദൗത്യസംഘം

അരിക്കൊമ്പനെ തുടര്‍ന്നും കൃത്യമായി നിരീക്ഷിക്കുമെന്ന് സിസിഎഫ് അരുണ്‍ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ഇടുക്കി; അരിക്കൊമ്പന്‍ ദൗത്യം പൂര്‍ണ വിജയമെന്ന് ദൗത്യത്തിന് നേതൃത്വം വഹിച്ച ഡോക്ടര്‍ അരുണ്‍ സക്കറിയ. പുലര്‍ച്ചെ 5.15 ഓടെയാണ് ആനയെ ഉള്‍ക്കാട്ടില്‍ തുറന്നു വിട്ടത്. തുറന്നു വിടുന്നതിന് മുമ്പ് ചികിത്സ നല്‍കി. നിലവില്‍ ആനയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോ. അരുണ്‍ സക്കറിയ പറഞ്ഞു. 

അരിക്കൊമ്പന്റെ ദേഹത്ത് ആഴത്തിലുള്ള മുറിവുണ്ട്. ഇനിയും ചികിത്സ തുടരും. അഞ്ചു മയക്കുവെടി വെച്ചത് ആനയുടെ ആരോഗ്യത്തെ ബാധിക്കില്ലെന്നും ഡോ. അരുണ്‍ സക്കറിയ പറഞ്ഞു. അരിക്കൊമ്പനെ തുടര്‍ന്നും കൃത്യമായി നിരീക്ഷിക്കുമെന്ന് സിസിഎഫ് അരുണ്‍ പറഞ്ഞു. ആനയ്ക്ക് പുതിയ സ്ഥലവുമായി പൊരുത്തപ്പെടാന്‍ കുറച്ച് സമയമെടുക്കും. 

ചിന്നക്കനാലിലെ ഭൂപ്രകൃതിയുമായി ഏറെ സാമ്യമുള്ളതാണ് പെരിയാര്‍ വന്യജീവി സങ്കേതത്തിലേത്. അതിനാല്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാകില്ലെന്നും ദൗത്യസംഘം അറിയിച്ചു. അരിക്കൊമ്പന്റെ ശരീരത്തില്‍ ഘടിപ്പിച്ച ജിപിഎസ്. റേഡിയോ കോളറില്‍ നിന്ന് സിഗ്‌നലുകള്‍ ലഭ്യമായി തുടങ്ങിയെന്നും വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT