Arjun Ayanki 
Kerala

അർജുൻ ആയങ്കി കണ്ണൂരിൽ ബുധനാഴ്ച എത്തി; സഹായിച്ചവർക്കായി തിരച്ചിൽ; കാപ്പ ചുമത്തും

തളിപ്പറമ്പിലെ ലോഡ്ജിൽ രണ്ട് ദിവസം തങ്ങി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

കണ്ണൂർ: പൊലീസിനെ വെല്ലുവിളിച്ച് ദിവസങ്ങളോളം ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തും. ഇതിനായുള്ള നടപടികൾ പൊലീസ് ആരംഭിച്ചു. കേസ് ഹിസ്റ്ററി റിപ്പോർട്ട് പൊലീസ് ഈ ആഴ്ചയ്ക്കുള്ളിൽ തന്നെ നൽകും. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ മുഖേന കണ്ണൂർ ജില്ലാ കലക്ടർക്കാണ് കേസ് ഹിസ്റ്ററി റിപ്പോർട്ട്‌ നൽകുക. കലക്ടർ റിപ്പോർട്ടിന്മേൽ അന്തിമ തീരുമാനം എടുക്കും.

അതിനിടെ അർജുൻ ആയങ്കി കണ്ണൂരിൽ എത്തിയത് ബുധനാഴ്ചയെന്ന് കണ്ടെത്തൽ. തളിപ്പറമ്പിലെ ലോഡ്ജിലാണ് രണ്ട് ദിവസം തങ്ങിയത്. സുഹൃത്ത് പ്രണവും ബന്ധു കുട്ടനുമാണ് സഹായം നൽകിയത് എന്നും പൊലീസ് കണ്ടെത്തി. ഇരുവരെയും പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

പിടികൂടിയതിനു പിന്നാലെ കൂത്തുപറമ്പ് മജിസ്‌ട്രേറ്റിന്റെ വസതിയിലാണ് അര്‍ജുന്‍ ആയങ്കിയെ പൊലീസ് ഹാജരാക്കിയത്. എന്നാല്‍ ജാമ്യ ഹര്‍ജി നല്‍കാന്‍ അര്‍ജുന്റെ അഭിഭാഷകര്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്ന് 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്യുകയായിരുന്നു. അര്‍ജുന്‍ ആയങ്കിയെ തലശ്ശേരി സ്പെഷൽ സബ് ജയിലില്‍ അടച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ഭീഷണിപ്പെടുത്തി എന്നാരോപിച്ച് ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് നല്‍കിയ പരാതിയില്‍ കണ്ണൂര്‍ സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അര്‍ജുന്‍ ആയങ്കിയെ റിമാന്‍ഡ് ചെയ്തത്.

ദിവസങ്ങളോളം പൊലീസിനെ വെല്ലുവിളിച്ച് ഒളിവില്‍ കഴിഞ്ഞ അര്‍ജുന്‍ ആയങ്കിയെ ഇന്നലെ പുലര്‍ച്ചെയാണ് കണ്ണൂരില്‍ നിന്നു പൊലീസ് പിടികൂടിയത്. പുലര്‍ച്ചെ രണ്ടരയോടെ കണ്ണൂര്‍ നഗരത്തിലെ താളിക്കാവിലെ അപ്പാര്‍ട്ട്‌മെന്റില്‍ അഭിഭാഷകയുടെ ഫ്ലാറ്റില്‍ നിന്നാണ് അര്‍ജുന്‍ ആയങ്കി പിടിയിലാകുന്നത്. പൊലീസ് എത്തിയത് അറിഞ്ഞ് രക്ഷപ്പെടാന്‍ ഓടിയ അര്‍ജുന്‍ ആയങ്കിയെ പൊലീസ് വളഞ്ഞിട്ട് സാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു.

Arjun Ayanki arrived in kannur on wednesday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കലാപ ആഹ്വാനമുൾപ്പെടെ 4 കുറ്റങ്ങൾ; അറസ്റ്റ് രേഖപ്പെടുത്തി, ടിജി മോഹൻദാസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

കര്‍ക്കടക വാവ്: സര്‍വീസ് സമയം നീട്ടി കൊച്ചി മെട്രോ

പ്ലസ് വണ്‍: സ്‌കൂള്‍, വിഷയ മാറ്റം, പ്രവേശനം ഇന്നും നാളെയും

അമിത് ഷാ ഇന്ന് പാര്‍ലമെന്റില്‍ എത്തുമോ?; അവ്യക്തത തുടരുന്നു

കണ്ടക ശനിയും ഏഴര ശനിയും ഭയപ്പെടേണ്ടതുണ്ടോ?; അറിയാം ശനിദേവന്റെ പ്രാധാന്യം