അർജുന്റെ ലോറി കരയിൽ തന്നെയുണ്ടെന്ന് രഞ്ജിത്ത് ഇസ്രായേൽ ടെലിവിഷന്‍ സ്ക്രീന്‍ഷോട്ട്
Kerala

അർജുന്റെ ലോറി കരയിൽ തന്നെയുണ്ട്, സാധ്യത 90 ശതമാനത്തിലേറെയെന്ന് രക്ഷാപ്രവർത്തകൻ രഞ്ജിത്ത് ഇസ്രായേൽ

ഇത്രയും ഭാരമുള്ള ലോറി വെള്ളത്തിൽ പോയിട്ടുണ്ടെങ്കിൽ റെഡാറിൽ കിട്ടാവുന്നതേയുള്ളൂ

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കർണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്‍റെ ലോറി കരയിലെ മണ്ണിൽ തന്നെയുണ്ടാവാനാണ് കൂടുതല്‍ സാധ്യതയെന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കുന്ന രഞ്ജിത്ത് ഇസ്രായേൽ. കരയില്‍ നിന്ന് 80 ശതമാനം മണ്ണ് മാത്രമാണ് നീക്കിയിട്ടുള്ളത്. ലോറി കരയിലെ മണ്ണിനടിയില്‍ തന്നെയാണ് ഉണ്ടാവാന്‍ സാധ്യത. ഇതിന്‍റെ ചാന്‍സ് 90 ശതമാനത്തിലേറെയാണെന്നും രഞ്ജിത്ത് പറയുന്നു.

ഇനി വേണ്ടത് ബോർവെല്ലിന്റെ ഡ്രില്ലിങ് ഉപകരണമാണ്. അത് ഉപയോഗിച്ചാൽ മെറ്റൽ സാന്നിധ്യമുണ്ടെങ്കിൽ അതിൽ തട്ടും. അത് ഇന്ന് തന്നെ കിട്ടുകയാണെങ്കിൽ പ്രതീക്ഷയുണ്ട്. എന്നാല്‍ അതിനുള്ള ഒരു സഹായവും ഇവിടെ ലഭിക്കുന്നില്ല. ഇത്രയും ഭാരമുള്ള ലോറി വെള്ളത്തിൽ പോയിട്ടുണ്ടെങ്കിൽ റെഡാറിൽ കിട്ടാവുന്നതേയുള്ളൂ. മാത്രമല്ല അർജുന്റെ മൊബൈൽ രണ്ട് തവണ റിങ് ചെയ്തിട്ടുണ്ടെന്ന് ബന്ധുക്കൾ പറയുന്നുണ്ട്. അതുകൊണ്ട് ലോറി കരയില്‍ തന്നെ ഉണ്ടാവാനാണ് സാധ്യത. ഒരു ദിവസം എടുക്കേണ്ട പണി രണ്ട് ദിവസം കൊണ്ടാണ് ചെയ്യുന്നത്. ഒരുപാട് സമയം നഷ്ടപ്പെടുകയാണെന്നും രഞ്ജിത്ത് പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ എട്ടാം ദിവസത്തിലേക്ക് കടന്നു. ലോറി പുഴയിലേക്ക് ഒഴുകിപ്പോയെന്ന നിഗമനത്തിൽ ഇന്ന് ഗംഗാവലി പുഴയിലാകും തിരച്ചിൽ. ഇന്നലെ പുഴയിൽ നടത്തിയ പരിശോധനയിൽ സിഗ്നൽ കണ്ടെത്തിയ ഭാഗം കേന്ദ്രീകരിച്ചാണ് ഇന്നത്തെ പരിശോധന. നാവികസേനയ്‌ക്കൊപ്പം കരസേനയും തിരച്ചിൽ തുടരും. ഡ്രഡ്ജർ ഉൾപ്പെടെയുള്ള കൂടുതൽ സംവിധാനങ്ങൾ ഒരുക്കിയാകും രക്ഷാപ്രവർത്തനം. നാവികസേനയുടെ കൂടുതൽ മുങ്ങൽ വിദഗ്ദരും ദൗത്യത്തിൽ പങ്കാളിയാകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

SCROLL FOR NEXT