മുകേഷ്, ഫെയ്‌സ്ബുക്ക് പോസ്റ്റ്‌ 
Kerala

'ഇ-ബജറ്റോ? എന്താ സംഭവം'; ഓരോ മാരണങ്ങളെ!;ട്രോളുമായി മുകേഷ്

സമകാലിക മലയാളം ഡെസ്ക്


നിയമം ലംഘിച്ച് വാഹനത്തിന്റെ രൂപമാറ്റം നടത്തിയ യൂട്യൂബ് വ്ലോഗർമാരായ ഇ-ബുൾ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റിനെ തുടർന്നുള്ള കോലാഹലങ്ങളിലേക്ക് തന്നെയും വലിച്ചിട്ടതിനെ ട്രോളി മുകേഷ് എംഎൽഎ. പ്രശ്‌നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഒരു വിദ്യാർത്ഥി എംഎൽഎയെ ഫോണിൽ വിളിച്ച ഓഡിയോ ക്ലിപ്പ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 

ഈ യൂട്യൂബർമാരെ കുറിച്ച് മുകേഷ് കേട്ടിട്ടുപോലുമില്ലെന്ന് ഓഡിയോ ക്ലിപ്പിൽ വ്യക്തമാണ്. ' ഇ ബജറ്റോ? എന്താ സംഭവം' എന്നാണ് മുകേഷ് ചോദിക്കുന്നത്. അവസാനം സ്‌പെല്ലിങ് എഴുതി എടുത്താണ് മുകേഷ് വിഷയം മനസ്സിലാക്കിയത്. 

ഇതിന് പിന്നാലെ മുകേഷിന്റെ മുൻകാല പ്രകടനങ്ങൾ ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ ട്രോളുകളും നിറഞ്ഞു. ഇതിലൊരെണ്ണം എംഎൽഎ തന്റെ ഫെയ്‌സ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്. ഓരോ മാരണങ്ങളെ എന്ന ക്യാപ്ഷൻ നൽകിയാണ് എംഎൽഎ ട്രോൾ പങ്കുവച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT