വിഎസിനൊപ്പം മനോജ് ഗിന്നസ് 
Kerala

'എന്നെ അനുകരിക്കുന്നതില്‍ താങ്കളെയാണ് എനിക്കേറെ ഇഷ്ടം'; വിഎസിന്റെ വാക്കുകള്‍ ഓര്‍ത്തെടുത്ത് മിമിക്രി താരം

'എന്നെ അനുകരിക്കുന്നതില്‍ താങ്കള്‍ക്ക് എന്തു കിട്ടുമെന്ന്. ഞാന്‍ പറഞ്ഞു 2500 രൂപ കിട്ടുമെന്ന്. ' അപ്പോള്‍ എനിക്കത്രയേ വിലയൊള്ളോ 'എന്ന് പറഞ്ഞു ചിരിച്ചു...'

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മുന്‍ മുഖ്യമന്ത്രിയും സിപിഎം മുതിര്‍ന്ന നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ ഓര്‍മക്കുറിപ്പുമായി നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ മനോജ് ഗിന്നസ്. 'എന്നെ അനുകരിക്കുന്നതില്‍ താങ്കളെയാണ് എനിക്കേറെ ഇഷ്ടമെന്ന് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഏറ്റവുമധികം അഭിമാനം സമ്മാനിച്ചിട്ടുള്ളതെന്ന് മനോജ് ഫെയ്സ്ബുക്കില്‍ കുറിച്ചു. വിഎസിനെ ഏറ്റവും മികച്ച രീതിയില്‍ അനുകരിക്കുന്നതില്‍ ശ്രദ്ധ നേടിയിട്ടുള്ള കാലാകാരനാണ് മനോജ് ഗിന്നസ്.

'പിന്നീട് ചിരിച്ചു കൊണ്ട് എന്നോട് ചോദിച്ചു'എന്നെ അനുകരിക്കുന്നതില്‍ താങ്കള്‍ക്ക് എന്തു കിട്ടുമെന്ന്. ഞാന്‍ പറഞ്ഞു 2500 രൂപ കിട്ടുമെന്ന്. ' അപ്പോള്‍ എനിക്കത്രയേ വിലയൊള്ളോ 'എന്ന് പറഞ്ഞു ചിരിച്ചു...' - കുറിപ്പില്‍ പറയുന്നു.

പ്രിയ സഖാവിനു വിട...

ഏഷ്യാനെറ്റ്

സിനിമാലയിൽ ആദ്യമായി സഖാവിന്റെ രൂപ സാദൃശ്യം ഞാൻ അവതരിപ്പിച്ചു.

ലോക മലയാളികൾ അതേറ്റുവാങ്ങി... ഒരിക്കൽ സഖാവിനെ നേരിട്ട് കാണുവാനും സാധിച്ചു. അന്നെന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു "എന്നെ അനുകരിക്കുനതിൽ താങ്കളെ ആണ് എനിക്കേറെ ഇഷ്ടം എന്ന്.

അഭിമാനം തോന്നിയ നിമിഷമായിരുന്നു എനിക്ക്.

പിന്നീട് ചിരിച്ചു കൊണ്ട് എന്നോട് ചോദിച്ചു

"എന്നെ അനുകരിക്കുന്നതിൽ താങ്കൾക്ക് എന്തു കിട്ടുമെന്ന്.

ഞാൻ പറഞ്ഞു 2500 രൂപ കിട്ടുമെന്ന്.

" അപ്പോൾ എനിക്കത്രയേ വിലയൊള്ളോ "

എന്ന് പറഞ്ഞു ചിരിച്ചു...

ഇഷ്ടപ്പെട്ട കമ്മ്യൂണിസ്റ്റ്‌ നേതാക്കളിൽ എനിക്കേറ്റവും പ്രിയപ്പെട്ട വിഎസ് ന് കണ്ണീരിൽ കുതിർന്ന

ആദരാഞ്ജലികൾ

Artist Manoj Guinness tribute to former CM VS Achuthanandan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

SCROLL FOR NEXT