നിലമ്പൂർ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു വരുന്ന വയോധിക, ഫലം പ്രവചിച്ച റാഷിദ് സിപി (Nilambur by election 2025) 
Kerala

നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് 16,000 വോട്ടിന് ജയിക്കും, അൻവർ 'ഫാക്ടർ' ഇല്ല! റാഷിദിന്റെ പ്രവചനം

നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ച് ഞെട്ടിച്ച റാഷിദ് സിപിയുടെ നിലമ്പൂർ തെരഞ്ഞെടുപ്പ് പ്രവചനം

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: നിലമ്പൂരിൽ കോൺ​ഗ്രസ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് ജയിക്കുമെന്ന് പ്രവചിച്ച് റാഷിദ് സിപി. മുൻപ് നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ച് ഞെട്ടിച്ച ആളാണ് റാഷിദ്. കോഴിക്കോട് സ്വദേശിയായ റാഷിദ് പ്രവാസിയാണ്. തെരഞ്ഞെടുപ്പ് വിലയിരുത്തലുകളുമായി മാധ്യമങ്ങളിൽ റാഷിദ് എത്താറുണ്ട്. ആര്യാടന്റെ ജയത്തിലേക്ക് നയിക്കുന്ന ഫാക്ടറുകളും റാഷിദ് വിവരിക്കുന്നുണ്ട്.

12,100 മുതൽ 16,000 വരെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആര്യാടൻ ഷൗക്കത്ത് ജയിക്കുമെന്നാണ് റാഷിദിന്റെ പ്രവചനം. 46.5 ശതമാനം മുതൽ 49 ശതമാനം വരെ വോട്ടുകൾ ഷൗക്കത്ത് നേടുമെന്നും റാഷിദ് പറയുന്നു. എൽഡിഎഫ് രണ്ടാം സ്ഥാനത്തെത്തുമെന്നുമാണ് റാഷിദിന്റെ പ്രവചനം. 40.5 ശതമാനം മുതൽ 43 ശതമാനം വരെ വോട്ടാണ് എം സ്വരാജിനു കിട്ടുക എന്നുമാണ് പ്രവചനം. പിവി അൻവർ മണ്ഡലത്തിൽ ഒരു ചലനവും സൃഷ്ടിച്ചില്ലെന്നാണ് റാഷിദ് പറയുന്നത്. 4.5 ശതമാനം മുതൽ 7 ശതമാനം വോട്ടുകൾ മാത്രമാണ് അൻവർ നേടുക. ബിജെപിയ്ക്ക് 4 ശതമാനം മുതൽ 6.5 ശതമാനം വരെ വോട്ടുകൾ കിട്ടുമെന്നും റാഷിദ് വ്യക്തമാക്കുന്നു. ഫെയ്സ്ബുക്കിലാണ് റാഷിദ് കണക്കുകൾ പങ്കിട്ടത്.

റാഷിദിന്റെ പ്രവചനം

യു ഡി എഫ് 46.5% - 49 %

എൽ ഡി എഫ് 40.5% - 43 %

പി വി അൻവർ 4.5 % - 7 %

ബി ജെ പി 4 % - 6.5 %

യു ഡി എഫ് സ്ഥാനാർഥി, ആര്യാടൻ ഷൗക്കത്ത് 12100 മുതൽ 16000 വരെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും.

നിലമ്പൂരിന്റെ സമീപകാല ചരിത്രത്തിൽ ലീഗിന്റേയും, കോൺഗ്രസ്സിന്റെയും പൊളിറ്റിക്കൽ വോട്ടുകൾ ഒറ്റ കെട്ടായി പോൾ ചെയ്യപ്പെട്ടു. ഒപ്പം, സർക്കാർ വിരുദ്ധ വോട്ടുകളും. അത്തരം സാഹചര്യങ്ങളിൽ വ്യക്‌തിഗത മികവ് കൊണ്ട് മാത്രം പിടിച്ചു നിൽക്കാനാവില്ല.

Rashid predicts that Aryadan Shaukat will win with a majority of 12,100 to 16,000 votes Nilambur by election

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപം: പിഎംഎ സലാമിനെതിരെ പൊലീസിൽ പരാതി

ഷു​ഗറു കൂടുമെന്ന ടെൻഷൻ വേണ്ട, അരി ഇങ്ങനെ വേവിച്ചാൽ പ്രമേഹ രോ​ഗികൾക്കും ചോറ് കഴിക്കാം

'പട്ടാഭിഷേകത്തിനും രാജവാഴ്ചയ്ക്കും മുമ്പ്...'; ഗേ ആയും പേരില്ലാത്തവനായും താര രാജാവ്; ഷാരൂഖ് ഖാനിലെ നടനെ കണ്ടെത്തിയ ടെലി ഫിലിമുകള്‍

ഡെലിവറി ഡ്രൈവർമാർ ഇക്കാര്യം ശ്രദ്ധിക്കണം, ഇല്ലെങ്കിൽ പിഴ ലഭിക്കും; പുതിയ നിയമവുമായി ബഹ്‌റൈൻ

SCROLL FOR NEXT