ആര്യന്‍ ഖാന്‍ എന്‍സിബി കസ്റ്റഡിയില്‍ / പിടിഐ ചിത്രം 
Kerala

ഷാരൂഖിന്റെ മകന് മൂന്നാം തവണയും ജാമ്യമില്ല; ജയിലില്‍ തന്നെ

ബുധനാഴ്ച നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍സിബി) പ്രതികരണം അറിഞ്ഞ ശേഷം ജാമ്യാപേക്ഷയില്‍ കോടതി വാദം കേള്‍ക്കും.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ആഡംബരക്കപ്പലില്‍ ലഹരിവിരുന്നിനിടെ പിടിയിലായ ബോളിവുഡ് നടന്‍ ഷാരൂഖിന്റെ മകന്‍  ആര്യന്‍ ഖാന് തിങ്കളാഴ്ചയും ജാമ്യം ലഭിച്ചില്ല. ഇതു മൂന്നാം തവണയാണ് ആര്യന്റെ ജാമ്യാപേക്ഷ തള്ളുന്നത്.  ബുധനാഴ്ച നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍സിബി) പ്രതികരണം അറിഞ്ഞ ശേഷം ജാമ്യാപേക്ഷയില്‍ കോടതി വാദം കേള്‍ക്കും.

കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ മുംബൈ ജയിലിലാണ് ആര്യന്‍. ആഡംബരകപ്പലില്‍ ലഹരിപാര്‍ട്ടി നടക്കുന്നതിനിടെ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥര്‍ ആര്യന്‍, സുഹൃത്ത് അര്‍ബാസ് മെര്‍ച്ചന്റ് എന്നിവരടക്കം ഒന്‍പതു പേരെയാണ് അറസ്റ്റ് ചെയ്തത്. മറുപടി സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട എന്‍സിബി, ആര്യന്റെ കസ്റ്റഡി വെള്ളിയാഴ്ച വരെ നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബുധനാഴ്ച രാവിലെ നിലപാട് അറിയിക്കണമെന്ന് എന്‍സിബിയോട് കോടതി ആവശ്യപ്പെട്ടു.

ആര്യന്റെ പക്കല്‍നിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തിട്ടില്ലെന്ന് അഭിഭാഷകന്‍ ആവര്‍ത്തിച്ചു. താരപുത്രന്‍ സാക്ഷികളെ സ്വാധീനിക്കാമെന്നും തെളിവു നശിപ്പിക്കുമെന്നും പറഞ്ഞാണ് എന്‍സിബി ജാമ്യാപേക്ഷയെ എതിര്‍ക്കുന്നത്. മറ്റു പ്രതികള്‍ക്കൊപ്പം ആര്യനെയും ചോദ്യം ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം