പ്രതീകാത്മക ചിത്രം 
Kerala

രക്തക്കറ കണ്ട് സംശയം തോന്നി പരിശോധിച്ചു ; അതിഥി തൊഴിലാളിയെ കൊന്നു ചാക്കിലാക്കി മണലിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 

ജോലിക്കെത്തിയ വനിതാ തൊഴിലാളികള്‍ യൂണിറ്റിന് സമീപം രക്തക്കറ കണ്ട് സംശയം തോന്നി പരിശോധിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : അതിഥി തൊഴിലാളിയെ കൊന്നു ചാക്കിലാക്കി മണലിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം ജില്ലയിലെ കോലഞ്ചേരി പൂതൃക്കയ്ക്കടുത്ത് പുളിഞ്ചോട് ആണ് സംഭവം. ഹോളോബ്രിക്‌സ് കട്ടകള്‍ നിര്‍മിക്കുന്ന കമ്പനിയിലാണ് മൃതദേഹം കണ്ടെത്തിയത്.

രാവിലെ ജോലിക്കെത്തിയ വനിതാ തൊഴിലാളികള്‍ യൂണിറ്റിന് സമീപം രക്തക്കറ കണ്ട് സംശയം തോന്നി പരിശോധിക്കുകയായിരുന്നു. ഇവിടെ ജോലി ചെയ്തിരുന്ന അസം സ്വദേശിയായ രാജാ ദാസാണ് കൊല്ലപ്പെട്ടത്. 

ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ദീപന്‍ കുമാര്‍ ദാസ് എന്നയാള്‍ സ്ഥലത്തു നിന്നു മുങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. ബംഗാളിലെ മൂര്‍ഷിദാബാദ് സ്വദേശിയാണ് ദീപന്‍ കുമാര്‍ ദാസ്. പ്രതിക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

Today's Rashi Phalam October 31| പ്രണയ ബന്ധത്തിൽ പരസ്പര വിശ്വാസം വർധിക്കും

കെഎസ്‌യു സ്ഥാപകനേതാവും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ അഡ്വ. കെ ഡി ദേവസ്യ അന്തരിച്ചു

പ്രീമിയം സൂപ്പര്‍ ഫാസ്റ്റും ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ ഫാസ്റ്റും നിര്‍ത്തലാക്കി കെഎസ്ആര്‍ടിസി

പുസ്തകങ്ങള്‍ വായനയ്ക്കപ്പുറം ജീവിതം മാറ്റിയെടുക്കാനുള്ള വലിയ ഉപാധി: ലോക്‌സഭ സ്പീക്കര്‍