ഗുരുവായൂര്‍ ക്ഷേത്രം ഫെയ്സ്ബുക്ക്
Kerala

ഇന്ന് അഷ്ടമി രോഹിണി; ഉണ്ണി കണ്ണനെ കാണാൻ ​ഗുരുവായൂരിൽ പതിനായിരങ്ങൾ, ആറൻമുളയിൽ വള്ള സദ്യ

ആർഭാടങ്ങളില്ലാതെ ശോഭായാത്ര

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: അഷ്ടമി രോഹിണി തിരക്കിൽ ​ഗുരുവായൂർ ക്ഷേത്രം. പിറന്നാൾ ദിനത്തിൽ ഉണ്ണി കണ്ണനെ കാണാൻ പതിനായിരങ്ങളാണ് ​ഗുരുവായൂരിലേക്ക് ഒഴുകുന്നത്. ഇന്ന് രാവിലെ 9 മണി മുതൽ പ്രസാദ ഊട്ട് ആരംഭിക്കും. ​ഗുരുവായൂരപ്പന് നിവേദിച്ച പാൽപ്പായസമുൾപ്പെടെയുള്ള വിശേഷാൽ പ്രസാദ ഊട്ടാണ് അഷ്ടമി രോഹിണി നാളിലെ പ്രത്യേകത.

വിവിധ സാംസ്കാരിക, കലാ പരിപാടികളും ഇന്ന് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടക്കും. വൈകീട്ട് 5നു സാംസ്കാരിക സമ്മേളനം ദേവസ്വം മന്ത്രി വിഎൻ വാസവൻ ഉദ്ഘാടനം ചെയ്യും. രാത്രി 7.30 മുതൽ സം​ഗീത നൃത്ത നാടകവും രാത്രി 10 മുതൽ കൃഷ്ണനാട്ടവും അരങ്ങേറും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആറൻമുള ശ്രീകൃഷ്ണ ക്ഷേത്രത്തിലും ഇന്ന് വിശേഷാൽ പൂജ ഉൾപ്പെടെയുള്ള പരിപാടികൾ. പ്രസിദ്ധമായ ആറൻമുള അഷ്മി രോഹിണി വള്ളസദ്യ ഇന്ന് നടക്കും. 11 മണിയോടെ കേന്ദ്ര മന്ത്രി സുരേഷ് ​ഗോപി ഉദ്ഘാടനം ചെയ്യും. ക്ഷേത്രത്തിനുള്ളിൽ 60,000 പേർക്കും പുറത്ത് 10000 പേർക്കുമാണ് സദ്യ ഒരുക്കുന്നത്. ഒക്ടോബർ 2 വരെ ക്ഷേത്രത്തിൽ വള്ള സദ്യ വഴിപാട് നടക്കും.

ബാല ​ഗോ​കുലത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഇന്ന് ശേഭാ യാത്രകൾ നടക്കും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT