Asokan charuvil Photographer
Kerala

'മുസ്ലിം ജനതയ്ക്കുള്ളതിനേക്കാള്‍ വെറുപ്പാണ് ഈഴവര്‍ക്ക് വെള്ളാപ്പള്ളിയോടുള്ളത്, കൂടെക്കിടക്കുന്നവനല്ലേ രാപ്പനി അറിയൂ'

2026 ല്‍ ഈഴവ പിന്നാക്ക വിഭാഗങ്ങളില്‍ നിന്നും ബിജെപിയിലേക്കുള്ള ഒഴുക്ക് തടയാമെന്ന് കരുതിയാവാം വെളളാപ്പളളിയെ കൂടെ നിര്‍ത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

കോഴിക്കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിമര്‍ശനവുമായി എഴുത്തുകാരനും പുരോഗമന കലാസാഹിത്യ സംഘം (പുകസ) സംസ്ഥാന വൈസ് പ്രസിഡന്റുമായ അശോകന്‍ ചരുവില്‍. മുസ്ലിം ജനതക്കുള്ളതിനേക്കാള്‍ കൂടുതല്‍ വെറുപ്പാണ് ഈഴവര്‍ക്ക് വെള്ളാപ്പള്ളിയോടുള്ളതെന്ന് അശോകന്‍ ചരുവില്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ തോല്‍വിയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ ജെ ജേക്കബ് എഴുതിയ ഫെയ്‌സ്ബുക്ക് കുറിപ്പിന് കമന്റിട്ടിരിക്കുകയാണ് അശോകന്‍ ചരുവില്‍.

കമന്റ് ഇങ്ങനെ:

2016ല്‍ നാരായണഗുരുവിനെ മുന്‍നിര്‍ത്തി വെള്ളാപ്പിള്ളിയിസത്തെ തോല്‍പ്പിച്ചു കൊണ്ടാണ് ഇടതുപക്ഷം വിജയിച്ചത്. നാടെങ്ങും നടത്തിയ 'തനിക്ക് ജാതിയും മതവുമില്ല' വിളംബരത്തിന്റെ ശതാബ്ദി ഓര്‍ക്കുക. 2026 ല്‍ ഈഴവ പിന്നാക്ക വിഭാഗങ്ങളില്‍ നിന്നും ബിജെപിയിലേക്കുള്ള ഒഴുക്ക് തടയാമെന്ന് കരുതിയാവാം വെളളാപ്പളളിയെ കൂടെ നിര്‍ത്തിയത്. വെള്ളാപ്പള്ളി ഉള്ള സ്ഥലത്ത് ഗുരു ഉണ്ടാവുകയില്ല എന്ന വസ്തുത നമ്മള്‍ മറന്നു. മുസ്ലിം ജനതക്കുള്ളതിനേക്കാള്‍ കൂടുതല്‍ വെറുപ്പാണ് ഈഴവര്‍ക്ക് വെള്ളാപ്പള്ളിയോടുള്ളത്. കൂടെ കിടക്കുന്നവര്‍ക്കല്ലേ രാപ്പനി അറിയൂ?

തെരഞ്ഞെടുപ്പിന് മുമ്പ് വെള്ളാപ്പള്ളി നടേശന്‍ നടത്തിയ വിദ്വേഷ പ്രസ്താവനയെക്കുറിച്ചാണ് അശോകന്‍ ചരുവിലിന്റെ പ്രതികരണം. ഈ പ്രസ്താവന വിവാദമാവുകയും ചെയ്തു. വെള്ളാപ്പള്ളിയോട് അടുത്ത സിപിഎമ്മിന്റെ നിലപാട് പരാജയത്തിന്റെ കാരണമായതായാണ് വിലയിരുത്തല്‍.

Asokan charuvil fb comment Vellapally Natesan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സർക്കാരിനെ നാറ്റിക്കാനാണോ ഉദ്ദേശ്യം ?, സാധാരണക്കാരന്റെ കാര്യം നോക്കാന്‍ കോടതിയുണ്ട്, അത് ഓര്‍മ്മയിരിക്കട്ടെ !'; നിതിന്‍രാജിന്റെ മരണത്തില്‍ ഡിവൈഎസ്പിയെ 'കുടഞ്ഞ്' ഹൈക്കോടതി

സിഇടി ഭരണരീതി മാറ്റം ഏകപക്ഷീയമാകില്ല; എല്ലാവരുമായും ചര്‍ച്ച നടത്തുമെന്ന് മന്ത്രി റോജി എം ജോണ്‍

നവകേരള സദസ്സ് അക്രമക്കേസ് അട്ടിമറി: എംആർ അജിത് കുമാറിൻറെ വിശദീകരണം തൃപ്തികരമല്ലെന്ന് ഡിജിപി; സസ്പെൻഷൻ ഉത്തരവ് പുറത്ത്

കാന്‍സര്‍ രോഗികള്‍ക്ക് ഇനി കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്രയില്ല; 'ഹാപ്പി ലോങ് ലൈഫ്' വെട്ടി സര്‍ക്കാര്‍

വെറും വെള്ളം കുടിക്കാൻ മടി ആണോ? നിർജ്ജലീകരണം തടയാൻ 5 ചേരുവകൾ