ആര്‍എസ്പി 
Kerala

ചവറയില്‍ ഷിബു ബേബി ജോണ്‍, കുന്നത്തൂരില്‍ ഉല്ലാസ് കോവൂര്‍; നാലു സീറ്റില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ആര്‍എസ്പി

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആര്‍എസ്പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ആര്‍എസ്പി അഞ്ച് സീറ്റുകളില്‍ മത്സരിക്കും. സംസ്ഥാന സെക്രട്ടറിയായ ചവറയില്‍ ഷിബു ബേബി ജോണ്‍ മല്‍സരിക്കും. ഇരവിപുരത്ത് വിഷ്ണു മോഹനും, കുന്നത്തൂരില്‍ ഉല്ലാസ് കോവൂറും, ആറ്റിങ്ങലില്‍ സന്തോഷ് ഭദ്രനുമാണ് സ്ഥാനാര്‍ഥികള്‍. യുഡിഎഫിലെ ആദ്യ സ്ഥാനാര്‍ഥി പ്രഖ്യാപനമാണിത്.

അഞ്ചാം സീറ്റായി പയ്യന്നൂരിനെ മാറ്റി കാഞ്ഞങ്ങാട് ചോദിച്ചിട്ടുണ്ടെന്നും ഇതില്‍ തീരുമാനമായ ശേഷം ആ സീറ്റില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാവുമെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു. കാഞ്ഞങ്ങാട് സീറ്റ് ലഭിച്ചില്ലെങ്കില്‍ പയ്യന്നൂരില്‍ തന്നെ പാര്‍ട്ടി മത്സരിക്കുമെന്നും ഷിബു ബേബി ജോണ്‍.

അതേസമയം, പയ്യന്നൂര്‍ സീറ്റ് ആര്‍എസ്പിക്ക് ലഭിച്ചാല്‍ വി. കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കാനാണ് ധാരണ. ഇന്നുചേര്‍ന്ന ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ധാരണ ഉണ്ടായത്. കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനത്തിന് പിന്നാലെ ആര്‍എസ്പി അദ്ദേഹത്തെ ബന്ധപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് കുഞ്ഞികൃഷ്ണനും പ്രഖ്യാപിച്ചിട്ടുണ്ട്.

Assembly elections; RSP announces candidates

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കൈപ്പത്തിയില്‍ വേണ്ട, താമരയില്‍ മത്സരിക്കാം'; സി സി മുകുന്ദന്‍ ബിജെപിയില്‍, നാട്ടികയില്‍ സ്ഥാനാര്‍ഥിയാകും

'ഈ രത്‌നങ്ങള്‍ അണിഞ്ഞാല്‍ വന്‍ ഭാഗ്യം', ഓസ്‌കറിന്റെ റെഡ്കാര്‍പെറ്റില്‍ തിളങ്ങി ഇഷ അംബാനി

കണ്ണൂര്‍ സിപിഎമ്മില്‍ പൊട്ടിത്തെറി, ടി കെ ​ഗോവിന്ദൻ പാർട്ടി വിട്ടു, തളിപ്പറമ്പിൽ പി കെ ശ്യാമളയ്ക്കെതിരെ സ്ഥാനാർഥി

നനഞ്ഞ മുടിയോടെ ഹെൽമറ്റ് ധരിക്കാറുണ്ടോ? എങ്കിൽ ഈ കാര്യങ്ങൾ അറിയാതെ പോകരുത്

ഒമാനിൽ ഒന്നര ലക്ഷം രൂപ വരെ ശമ്പളം, അധ്യാപകർ, കൗൺസലർ തുടങ്ങി 12 തസ്തികകളിലേക്ക് സൗജന്യ റിക്രൂട്ട്മെന്റ്; ഒഡെപെക് വഴി മാർച്ച് 21 വരെ അപേക്ഷിക്കാം

SCROLL FOR NEXT