വിഡി സതീശൻ നിയമസഭയിൽ Sabha TV
Kerala

എഫ്‌സിആര്‍എ നിയമ ഭേദഗതിക്കെതിരായ പ്രമേയം നിയമസഭ പാസ്സാക്കി; പിന്തുണച്ച് എൽഡിഎഫ്; വി മുരളീധരന്റെ എതിർപ്പ് തള്ളി

വി.മുരളീധരന്‍ അവതരിപ്പിച്ച ഭേദഗതികള്‍ നിയമസഭ തള്ളി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം : കേന്ദ്രസര്‍ക്കാരിന്റെ എഫ്‌സിആര്‍എ നിയമ ഭേദഗതിക്കെതിരായ ( വിദേശ സംഭാവന നിയന്ത്രണ നിയമം ) പ്രമേയം നിയമസഭ പാസാക്കി. ബിജെപി ഒഴികെയുള്ള പ്രതിപക്ഷ കക്ഷികള്‍ പ്രമേയത്തെ അനുകൂലിച്ചു. വോട്ടെടുപ്പിൽ 111 പേര്‍ പ്രമേയത്തെ അനുകൂലിച്ചപ്പോൾ രണ്ടുപേർ എതിർത്തു. ബിജെപി എംഎല്‍എ വി.മുരളീധരന്‍ അവതരിപ്പിച്ച ഭേദഗതികള്‍ നിയമസഭ തള്ളി.

നിയമഭേദഗതി ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19, 25, 29 എന്നീ വകുപ്പുകളിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നതാണെന്നും ഫെഡറല്‍ തത്വങ്ങള്‍ക്കു വിരുദ്ധമാണെന്നും പ്രമേയം അവതരിപ്പിച്ചുകൊണ്ടു മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു. സന്നദ്ധസംഘടനകളുടെ ലൈസന്‍സ് റദ്ദാക്കാന്‍ നിയമഭേദഗതി വ്യാപകമായി ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട്. ഇത് പിന്നാക്ക, ട്രൈബല്‍ മേഖലയിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സന്നദ്ധ സേവന സംഘടനകളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന ചട്ടഭേദഗതി അടിയന്തരമായി പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി പ്രമേയത്തിലൂടെ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പാർലമെന്റ് പാസ്സാക്കുന്ന നിയമങ്ങളിൽ ഭേദഗതി നിർദേശിക്കാൻ സംസ്ഥാനങ്ങൾക്ക് അവകാശമില്ലെന്നും ഈ പ്രമേയം ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും വി മുരളീധരൻ പറഞ്ഞു. വി മുരളീധരൻ അവതരിപ്പിച്ച ഭേദഗതികള്‍ പ്രമേയത്തിന്റെ അന്തസത്തയ്ക്കു വിരുദ്ധമായതിനാല്‍ നിരാകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്നാണ് പ്രമേയം വോട്ടിനിട്ടത്.

Kerala Assembly passes resolution against FCRA law amendment

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ശ്രീശാന്തും ഞാനും അടുത്ത സുഹൃത്തുക്കളാണ്, ക്രിക്കറ്റിലുള്ളവർക്ക് എന്റെ വിശാൽ എന്ന പേര് മാത്രമേ അറിയൂ'; യഥാർഥ പേര് പറഞ്ഞ് നടൻ

കമ്മീഷന്‍ വേണ്ട, പ്രീമിയം കുറയും; ഇന്‍ഷുറന്‍സ് മേഖലയില്‍ അടിമുടി മാറ്റവുമായി 'ബീമ സുഗം'

ബ്ലൂ ടൈഗേഴ്സിനൊപ്പം ഇനി 'യൂണിവേഴ്സൽ ബോസും'; ക്രിസ് ഗെയ്ല്‍ ചുമതലയേറ്റു

എം.ഫാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

എഴുത്തുപരീക്ഷയില്ല; കൊച്ചിൻ ഷിപ്പ്‌യാർഡിൽ സ്കഫോൾഡർ ട്രെയിനി, 60 ഒഴിവുകൾ