assembly session ഫയല്‍ ചിത്രം
Kerala

ശബരിമല സ്വർണപ്പാളി, സർവകലാശാല ബിൽ... വിവാദങ്ങൾക്കിടെ ഇന്ന് നിയമസഭാ സമ്മേളനം

സ്വർണം കാണാതായതിന്റെ ഉത്തരവാദിത്വത്തിൽ നിന്നു സർക്കാരിനും ദേവസ്വം ബോർഡിനും ഒഴിഞ്ഞു മാറാനാകില്ലെന്നാണ് പ്രതിപക്ഷ നിലപാട്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിവാദങ്ങൾക്കിടെ നിയമസഭാ സമ്മേളനം ഇന്ന് നടക്കും. ശബരിമല സ്വർണപ്പാളി വിവാദമുൾപ്പെടെയുള്ള വിഷയങ്ങൾ സർക്കാരിനെതിരെ ഇന്ന് പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. സ്വർണം കാണാതായതിന്റെ ഉത്തരവാദിത്വത്തിൽ നിന്നു സർക്കാരിനും ദേവസ്വം ബോർഡിനും ഒഴിഞ്ഞു മാറാനാകില്ലെന്നാണ് പ്രതിപക്ഷ നിലപാട്. ‌

സ്വർണം കാണാതായതിൽ സിബിഐ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. നേരത്തെ പ്രശ്നം അടിയന്തര പ്രമേയ നോട്ടീസായി വന്നപ്പോൾ ഹൈക്കോടതിയുടെ പരി​ഗണനയിലായതിനാൽ ചർച്ച അനുവദിച്ചിരുന്നില്ല.

സർവകലാശാല നിയമഭേദ​ഗതി ബില്ലും ഡിജിറ്റൽ സർവകലാശാല ഭേദ​ഗതി ബില്ലും ഇന്ന് സഭയിലെത്തും. ഡിജിറ്റൽ വിസി നിയമനത്തിൽ ചാൻസലറെ ഒഴിവാക്കി അഞ്ചം​ഗ സെർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ളതാണ് ബിൽ. രണ്ട് മാസത്തിലൊരിക്കൽ സിൻഡിക്കേറ്റ് യോ​ഗം ചേരണമെന്ന വ്യവസ്ഥയുള്ളതാണ് സർവകലാശാല നിയമഭേ​ദ​ഗതി ബിൽ. മുൻപ് രാഷ്ട്രപതി തിരിച്ചയച്ച മലയാളം ഭാഷാ ബിൽ പുതുക്കി ഇന്ന് അവതരിപ്പിക്കും.

The assembly session will be held today amidst controversies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT