അസിസ്റ്റന്റ് പ്രൊഫര്‍ക്കതിരെ പരാതി പ്രതീകാത്മക ചിത്രം
Kerala

'ഭാര്യക്ക് പിഎച്ച്ഡി തീസിസ് എഴുതിക്കൊടുത്തു'; അസിസ്റ്റന്റ് പ്രൊഫര്‍ക്കതിരെ പരാതി

അന്വേഷണം ആവശ്യപ്പെട്ട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് അംഗവും എംഎസ്എഫ് നേതാവുമായ കെപി അമീന്‍ റാഷിദാണ് പരാതി നല്‍കിയത്.

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പിഎച്ച്ഡി തിസീസ് എഴുതിക്കൊടുത്തെന്ന വെളിപ്പെടുത്തലില്‍ മടപ്പള്ളി കോളജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ എംഎ ഷിനാസിനെതിരെ പരാതി. ഷിനാസ് നടത്തിയത് യുജിസി ചട്ടങ്ങളുടെ ലംഘനമെന്നും അന്വേഷണം ആവശ്യപ്പെട്ട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് അംഗവും എംഎസ്എഫ് നേതാവുമായ കെപി അമീന്‍ റാഷിദാണ് പരാതി നല്‍കിയത്.

ഭാര്യയയുടെ പിഎച്ച്ഡി മുക്കാല്‍ ഭാഗവും എഴുതിക്കൊടുത്തത് താനാണെന്നും അത് പിന്‍വലിക്കുന്നു എന്നുമായിരുന്നു കോഴിക്കോട് മടപ്പളളി കോളജിലെ അസോസിയേറ്റ് പ്രൊഫസര്‍ എംഎ ഷിനാസ് സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചത്. വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചെങ്കിലും ഇത് വലിയ ചര്‍ച്ചയായി. നിയമവിരുദ്ധവും അധ്യാപകനെന്ന നിലയിലുള്ള വിശ്വാസ്യത നശിപ്പിക്കുന്നതുമായ ഈ സംഭവത്തില്‍ അധ്യാപകനെതിരെ നടപടി വേണമെന്ന ആവശ്യം ഉയര്‍ന്നു.

യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമായ പ്രവൃത്തി ചെയ്ത അധ്യാപകനെതിരെ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഗവര്‍ണര്‍ക്കും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ക്കും നല്‍കിയ പരാതിയില്‍ എംഎസ്എഫ് നേതാവ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഔചിത്യം പാലിക്കണമായിരുന്നു'; തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എംഎ ബേബി

സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകള്‍, ഇതുവരെ 5 മരണം; പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപ്പവര്‍ കമ്മിറ്റി: മന്ത്രി കെ മുരളീധരന്‍

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

പഴയ കാമുകിയോ കാമുകനെയോ കാണുമ്പോൾ പാനിക് ആവാറുണ്ടോ? ഇതിന് പിന്നിൽ മനഃശാസ്ത്രപരമായ കാരണമുണ്ട്

SCROLL FOR NEXT