വി രാജേന്ദ്ര ബാബു 
Kerala

ബാധ ഒഴിപ്പിക്കാനെത്തിയ 16കാരിയെ മുറിയിലെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമം; ജോത്സ്യന്‍ മുരാരി തന്ത്രി പിടിയില്‍

ഭരണിക്കാവില്‍ നിന്നാണ് പുത്തൂര്‍ പൊലീസ് ജ്യോത്സ്യനെ പിടികൂടിയത്. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്താണ് ഇയാള്‍ ഒളിവില്‍പ്പോയത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: പുത്തൂരില്‍ ബാധ ഒഴിപ്പിക്കാനെത്തിയ പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ശേഷം ഒളിവില്‍ പോയ ജോത്സ്യന്‍ പിടിയില്‍. കൊട്ടാരക്കര വെണ്ടാറില്‍ വീട്ടില്‍ തന്നെയാണ് ജ്യോതിഷാലയം വി രാജേന്ദ്ര ബാബുവിനെയാണ് പുത്തൂര്‍ പൊലീസ് പിടികൂടിയത്. ഇയാള്‍ക്കെതിരെ പോക്സോ ഉള്‍പ്പെടെ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു. ഭരണിക്കാവില്‍ നിന്നാണ് പുത്തൂര്‍ പൊലീസ് ജ്യോത്സ്യനെ പിടികൂടിയത്. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്താണ് ഇയാള്‍ ഒളിവില്‍പ്പോയത്.

ബാധ ഒഴിപ്പിക്കാനായി അമ്മയ്‌ക്കൊപ്പമെത്തിയതായിരുന്നു പെണ്‍കുട്ടി. അമ്മയെ പുറത്തിരുത്തി പെണ്‍കുട്ടിയെ മുറിയിലേക്കു കുട്ടിക്കൊണ്ടു പോവുകയും കടന്നു പിടിക്കുകയുമായിരുന്നെന്നാണ് പരാതി. തുടര്‍ന്ന് അമ്മയുടെ പെണ്‍കുട്ടിയുടെയും പരാതിയില്‍ ജോത്സ്യനെതിരെ പൊലീസ് കേസ് എടുക്കുകയായിരുന്നു.

വ്യാപക തിരച്ചിലിനൊടുവില്‍ പുത്തൂര്‍ പൊലീസ് ജോത്സ്യനെ പിടികൂടിയത്. കൊട്ടാരക്കര വെണ്ടാറില്‍ വീട്ടില്‍ തന്നെയാണ് ജ്യോതിഷാലയം. വി. രാജേന്ദ്ര ബാബു(55) എന്ന ശരിയായ പേരു മാറ്റി മുരാരി തന്ത്രി എന്ന പേരിലാണ് ജ്യോത്സ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സോഷ്യല്‍ മീഡിയയയിലും താരമാണ് മുരാരി തന്ത്രി.

പൊലീസ് പറയുന്നതിങ്ങനെ; കൊല്ലം പുത്തൂരിലാണ് സംഭവം നടന്നത്. ജ്യോതിഷ സംബന്ധമായ കാര്യങ്ങള്‍ക്കായി മുന്‍പും പെണ്‍കുട്ടിയും അമ്മയും മുരാരിയുടെ വീട്ടില്‍ പോയിട്ടുണ്ട്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ ബാധ കയറിയിട്ടുണ്ടെന്നും ഇതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ഇയാള്‍ പെണ്‍കുട്ടിയുടെ അമ്മയെ ധരിപ്പിച്ചു. മന്ത്രവാദത്തിലൂടെ ബാധ ഒഴിപ്പിച്ചുനല്‍കാമെന്നും വിശ്വസിപ്പിച്ചു. ഇതേത്തുടര്‍ന്ന് ഇന്നലെ ഇവര്‍ മന്ത്രവാദിയുടെ അരീക്കലിലെ വീട്ടിലെത്തിയതായിരുന്നു.രാവിലെ 11 മണിക്ക് എത്തിയ ഇവര്‍ക്ക് മൂന്ന് മണിയോടെയാണ് ജോത്സ്യനെ കാണാന്‍ സാധിച്ചത്. അമ്മയെ പുറത്തിരുത്തി പെണ്‍കുട്ടിയെ മാത്രം ഇയാള്‍ മുറിയിലേയ്ക്ക് വിളിപ്പിച്ചു. രണ്ടുമണിക്കൂറിലേറെ പിന്നിട്ടിട്ടും മകള്‍ പുറത്തേയ്ക്ക് വരാതിരുന്നതിനാല്‍ അമ്മ അകത്തുപോയി നോക്കിയപ്പോള്‍ കുട്ടി കരഞ്ഞുകൊണ്ട് പുറത്തുവന്ന് ദുരനുഭവം വെളിപ്പെടുത്തുകയായിരുന്നു.

Astrologer arrested in Kollam for sexually assaulting 16-year-old girl.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രി നല്‍കിയ പേരുകള്‍ തളളി; അധ്യാപക പരിഷത്ത് നേതാവ് ഡോ. സജിത റാണിയെ കാര്‍ഷിക സര്‍വകലാശാല വിസിയായി നിയമിച്ച് ഗവര്‍ണര്‍

Today's Rashi Phalam June 28 |സാമ്പത്തിക കാര്യങ്ങളിൽ അനുകൂലമായ മാറ്റങ്ങൾ

'18 പേര്‍ സത്യപ്രതിജ്ഞ ചെയ്തത് അല്ലാഹുവിന്റെ നാമത്തില്‍'; കണ്ണൂര്‍ കോര്‍പ്പറേഷനിലും വിവാദം; ബിജെപി പരാതി നല്‍കി

മകള്‍ക്ക് മുന്നില്‍ തര്‍ക്കം; ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുഞ്ഞോമനയെ രക്ഷിക്കാന്‍ അമ്മ സ്വന്തം ജീവന്‍ നല്‍കി; വെനസ്വേല ദുരന്തത്തില്‍ ഫുട്‌ബോളറുടെ ഭാര്യയുടെ വിയോഗം