ബൈക്ക് മറിഞ്ഞ് കൊമ്പന്റെ മുന്നിൽ വീണ വിദ്യാർഥിയുടെ ദൃശ്യം 
Kerala

ബൈക്ക് മറിഞ്ഞ് കൊമ്പന്റെ മുന്നില്‍ വീണ് വിദ്യാര്‍ഥി; രക്ഷകനായി ലോറി ഡ്രൈവര്‍- വിഡിയോ

കേരള-കര്‍ണാടക അതിര്‍ത്തിയിലെ ബാവലിക്കു സമീപം പാഞ്ഞടുത്ത കാട്ടാനയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് വിദ്യാര്‍ഥി

Author : സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: കേരള-കര്‍ണാടക അതിര്‍ത്തിയിലെ ബാവലിക്കു സമീപം പാഞ്ഞടുത്ത കാട്ടാനയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് വിദ്യാര്‍ഥി. ഇവര്‍ക്കു പിറകിലായി ഉണ്ടായിരുന്ന ലോറി ഡ്രൈവറുടെ സമയോചിത ഇടപെടലാണ് വിദ്യാര്‍ഥിക്കു ജീവന്‍ തിരിച്ചുകിട്ടാന്‍ കാരണമായത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഇന്നു രാവിലെയാണു സംഭവം. മൈസൂരില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് കര്‍ണാടകയിലെ നാഗര്‍ഹോള വനത്തില്‍ കാട്ടാനയുടെ മുന്നില്‍പ്പെട്ടത്. രണ്ട് ബൈക്കുകളില്‍ വിദ്യാര്‍ഥികള്‍ പോകുകയായിരുന്നു. മുന്നില്‍ പോയിരുന്ന ബൈക്കിലെ വിദ്യാര്‍ഥിയാണ് കാട്ടാനയുടെ മുന്നില്‍പ്പെട്ടത്. പിന്നില്‍ മറ്റൊരു ബൈക്കിലും വിദ്യാര്‍ഥികളുണ്ടായിരുന്നു.

കാട്ടാനയെ കണ്ട് ഭയന്ന് ബൈക്ക് തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ, വിദ്യാര്‍ഥി ബൈക്കില്‍ നിന്ന് വീണപ്പോള്‍ പിന്നാലെയെത്തിയ ലോറി ഡ്രൈവര്‍ നിര്‍ത്താതെ ഹോണടിച്ചതോടെ കാട്ടാന പിന്തിരിഞ്ഞു. അതിനിടെ വിദ്യാര്‍ഥി ഓടി ലോറിയില്‍ കയറി രക്ഷപ്പെടുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെറ്റുകള്‍ സംഭവിച്ചുവെന്ന് പറയാന്‍ ഇങ്ങനെ ഒരു തോല്‍വി തരേണ്ടിയിരുന്നോ?'

3 വിക്കറ്റുകള്‍, നിതീഷിന്റെ മിന്നും ബൗളിങ്; ഇന്ത്യന്‍ ലക്ഷ്യം 160 റണ്‍സ്

യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തി; പരാമാവധി ചാര്‍ജ് 300 രൂപ

'ആ ഡിസൈനിൽ എന്റെ ചിത്രങ്ങൾ'; ബി​ഗ് ബോസിൽ മോഹൻലാൽ ധരിച്ച ഷർട്ട് വിവാ​​ദത്തിൽ

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; 17നും 30നും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം