രക്ഷപ്പെടുത്തിയ യുവാക്കളെ താഴേക്ക് കൊണ്ടുവരുന്നു/ ടിവി ദൃശ്യം 
Kerala

ആറു മണിക്കൂറോളം നീണ്ട പ്രരിശ്രമം; മലപ്പുറത്ത് ട്രക്കിങ്ങിനിടെ മലയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

രാത്രി പതിനൊന്നരയോടെയാണ് മലയില്‍ കുടുങ്ങിയ രണ്ടുപേരെ കണ്ടെത്തിയത്

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മലപ്പുറം കരുവാരക്കുണ്ട് ട്രക്കിങ്ങിനിടെ മലയില്‍ കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി. കരുവാരക്കുണ്ട് സ്വദേശികളായ യാസിം, അജ്മല്‍ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ആറുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവരെ രക്ഷിച്ചത്. 

രാത്രി പതിനൊന്നരയോടെയാണ് മലയില്‍ കുടുങ്ങിയ രണ്ടുപേരെ കണ്ടെത്തിയത്. പുലര്‍ച്ചെ രണ്ടേകാലോടെയാണ് ഇവരെ താഴെയെത്തിച്ചത്. ശക്തമായ മലയിലും ഇരുട്ടിലും ഇവര്‍  താഴെ ഇറങ്ങാനാകാതെ മലയില്‍ കുടുങ്ങിപ്പോകുകയായിരുന്നു. 

ഒരാളുടെ കാലിനും മറ്റേയാളുടെ നട്ടെല്ലിനും പരിക്കുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരുവാരകുണ്ട് ചേരിമല വനാന്തര്‍ ഭാഗത്താണ് ഇവര്‍ കുടുങ്ങിപ്പോയത്. മൂന്നുപേരടങ്ങുന്ന സംഘമാണ് മലമുകളിലേക്ക് പോയത്. 

കൂട്ടത്തിലൊരാള്‍ വഴുതിവീണ് പരിക്കേല്‍ക്കുകയും നടക്കാന്‍ കഴിയാത്ത അവസ്ഥയിലാവുകയുമായിരുന്നു. സംഘത്തിലുണ്ടായിരുന്ന ഷംനാസ് എന്നയാള്‍ താഴെയെത്തി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

'ഗ്ലൂട്ടൺ ഇൻടോളറൻസ്', ​ഗോതമ്പു ഒഴിവാക്കിയതോടെ തടി കുറഞ്ഞു

'ഞാൻ നോക്കുമ്പോൾ മകൻ ആരോടോ സംസാരിക്കുന്നു, കുറച്ചു നേരത്തേക്ക് ഞെട്ടിപ്പോയി'; പ്രേതമുണ്ടോ എന്ന് ചോദിച്ചാൽ

'സുരക്ഷിതനാണോ നിങ്ങള്‍? ട്രംപ് അയച്ചതാണ് എന്നെ'; ജീവനോടെയുണ്ടെന്ന് നെതന്യാഹു- വിഡിയോ

അടുപ്പ് കത്തിക്കാതെ തന്നെ തയ്യാറാക്കാം ഈ ജെൻസി 'ബ്രേക്ക്ഫാസ്റ്റ്'

SCROLL FOR NEXT