പാര്‍ട്ടി ഓഫീസുകള്‍ നശിപ്പിക്കപ്പെട്ട നിലയില്‍/ ടി വി ദൃശ്യം 
Kerala

കോഴിക്കോടും കണ്ണൂരും സിപിഎം ഓഫീസുകള്‍ക്ക് നേരെ ആക്രമണം; പേരാമ്പ്രയില്‍ പാര്‍ട്ടി ഓഫീസിന് തീയിട്ടു

ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് സിപിഎം ആരോപിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോടും കണ്ണൂരും സിപിഎം പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ ആക്രമണം. കണ്ണൂര്‍ കക്കാട് ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ചു തകര്‍ത്തു. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് സിപിഎം ആരോപിച്ചു. 

കോഴിക്കോട് പേരാമ്പ്ര വാല്യക്കോട് സിപിഎം പാര്‍ട്ടി ഓഫീസിന് തീയിട്ടു. സിപിഎം വാല്യക്കോട് ടൗണ്‍ ബ്രാഞ്ച് ഓഫീസിനാണ് തീയിട്ടത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഓഫീസിലെ ഫര്‍ണിച്ചറുകളും ഫയലുകളും കത്തിനശിച്ചു. 

വഴിയാത്രക്കാരാണ് ഓഫിസ് കത്തുന്നതു കണ്ട് വിവരം പൊലീസിനെ അറിയിച്ചത്.  പേരാമ്പ്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് സിപിഎം ആരോപിച്ചു. കഴിഞ്ഞ ദിവസം കുറ്റിയാടിയിലെ കോണ്‍ഗ്രസ് ഓഫീസിന് നേരെ ബോംബേറ് നടന്നിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

സുരേഷേട്ടന്റെ മകളെ യാത്രയാക്കിയത് ഞാന്‍ കൊടുത്ത ഷര്‍ട്ട് പുതപ്പിച്ച്; ഇന്നും മായാത്ത നോവാണത്: ഇന്ദ്രന്‍സ്

'എന്ത് മര്യാദകേടാണ്, ഇത് സമരവും ആവിഷ്കാര സ്വാതന്ത്ര്യവും ഒന്നുമല്ല; ഒരു സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണ്'

കുക്കർ പെട്ടെന്ന് തണുക്കാൻ തണുത്ത വെള്ളം ഒഴിക്കാറുണ്ടോ? പ്രഷർ കുക്കർ ഉപയോ​ഗിക്കുമ്പോൾ ഇവ ഒഴിവാക്കാം

വരുന്നു വാഗണ്‍ആറിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍; അറിയാം പുതിയ മാറ്റങ്ങള്‍