പ്രതീകാത്മക ചിത്രം 
Kerala

തിരുവനന്തപുരത്ത് പൊലീസിന് നേരെ മദ്യപസംഘത്തിന്റെ ആക്രമണം; സിഐയ്ക്ക് മര്‍ദ്ദനമേറ്റു

ശിങ്കാരത്തോപ്പ് കോളനിയില്‍ പൊലീസിന് നേരെ ആക്രമണം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശിങ്കാരത്തോപ്പ് കോളനിയില്‍ പൊലീസിന് നേരെ ആക്രമണം. ഫോര്‍ട്ട് സിഐ ജെ രാകേഷ് അടക്കം മൂന്ന് പൊലീസുകാര്‍ക്ക് മര്‍ദ്ദനമേറ്റു. തലയ്ക്ക്് പരിക്കേറ്റ രാകേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ ഒരു മണിയോടെയാണ് സംഭവം. മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നതായുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സിഐ അടങ്ങുന്ന പൊലീസ് സംഘം സംഭവസ്ഥലത്തെത്തിയത്. പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികള്‍ അടക്കമുള്ളവരാണ് മദ്യപിച്ച് ബഹളമുണ്ടാക്കിയത്. ഇവര്‍ പരസ്പരം ചേരിതിരിഞ്ഞ് ആക്രമിക്കാന്‍ ഒരുങ്ങി നില്‍ക്കുകയായിരുന്നു. 

ഇവരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിന് പകരം വിരട്ടിയോടിക്കാനാണ് പൊലീസ് ശ്രമിച്ചത്. അതിനിടെയാണ് സംഘത്തിലെ ചിലര്‍ പിന്നില്‍ നിന്ന് സിഐയെ ആക്രമിച്ചത്. കമ്പിവടി കൊണ്ട് സിഐയുടെ കഴുത്തില്‍ അടിക്കുകയായിരുന്നു. കൂടാതെ സംഘര്‍ഷത്തില്‍ രണ്ടു പൊലീസുകാര്‍ക്കും പരിക്കേറ്റു. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം സിഐയെ അടക്കം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. അക്രമികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അധികാരം പിടിക്കാനുള്ള രാഷ്ട്രീയ തന്ത്രം'; മണ്ഡല പുനര്‍നിര്‍ണയ ബില്ലില്‍ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

എസ്എംഎ ചികിത്സാഫണ്ട്: പ്രസ്താവന തിരുത്തി, ഫണ്ട് സമാഹരണത്തെ സ്വാഗതംചെയ്യുന്നുവെന്ന് ആരോഗ്യമന്ത്രി

'വൈഭവം'!!!... 'ടെസ്റ്റിലും കൊടുങ്കാറ്റാകൂ...'!

വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ചാക്കില്‍ കുഴിച്ചിട്ട നിലയില്‍; കണ്ടെത്തിയത് 925 എണ്ണം

നിലമ്പൂർ ബൈപാസ് ഉദ്ഘാടനം, 'വീണ്ടും ഉദ്ഘാടനം'! സർക്കാരിനെതിരെ സിപിഎം