യൂത്ത് കോൺ​ഗ്രസ് ഓഫീസ് അടിച്ചുതകർത്തപ്പോൾ, സ്ക്രീൻഷോട്ട് 
Kerala

കോലഞ്ചേരിയില്‍ യൂത്ത് കോണ്‍ഗ്രസ് ഓഫീസ് അടിച്ചുതകര്‍ത്തു; പിന്നില്‍ ഡിവൈഎഫ്‌ഐ എന്ന് ആരോപണം 

കുന്നത്തുനാട് മണ്ഡലത്തിലെ നവകേരള സദസിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കുന്നത്തുനാട് മണ്ഡലത്തിലെ നവകേരള സദസിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം. കോലഞ്ചേരിയിലെ നിയോജക മണ്ഡലം ഓഫീസ് അടിച്ചുതകര്‍ത്തു. പതിനഞ്ചോളം പേര്‍ അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.

അതിനിടെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസില്‍ കസ്റ്റഡിയിലെടുത്ത 26 പേരെ ജാമ്യത്തില്‍ വിടണമെന്ന് ആവശ്യപ്പെട്ട് പുത്തന്‍കുരിശ് പൊലീസ് സ്റ്റേഷന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. സംസ്ഥാന പ്രസിഡന്റ് അബിന്‍ വര്‍ക്കിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ചതോടെ, സമരം അവസാനിപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എല്‍എഡിഎഫ് അല്ലാതെ മറ്റാരുണ്ട്' എന്ന മുദ്രാവാക്യം ശരിയായില്ല, ജനങ്ങള്‍ക്കിടയില്‍ മറ്റൊരു ബോധം സൃഷ്ടിച്ചു: പി രാജീവ്

നീറ്റ് പുനഃപരീക്ഷ: ഇന്ത്യയില്‍ ടെലിഗ്രാം നിരോധിച്ചു

30 വര്‍ഷം എവറസ്റ്റിലെ ഡെത്ത് സോണില്‍; 'ഗ്രീന്‍ ബൂട്ട്‌സ്' ന്റെ മൃതദേഹം വീണ്ടെടുക്കാന്‍ ടെന്‍ഡര്‍ വിളിക്കുന്നു

'എന്നെ ലക്ഷ്യമാക്കി, എന്റെ സ്വകാര്യത ലംഘിക്കുന്ന പാപ്പരാസി വിഡിയോ പ്രവർത്തനങ്ങളോട്' മുന്നറിയിപ്പുമായി ഫാത്തിമ തഹിലിയ

രണ്ടിലെയും നായകന്‍ 'ഷെയിൻ നിഗം'; ആ സിനിമകള്‍ എന്റെ കഥകള്‍ മോഷ്ടിച്ചതാണ്; ആരോപണവുമായി ആര്‍ ശ്രീലേഖ

SCROLL FOR NEXT