പരിക്കേറ്റ പൊലീസുകാർ/ ടെലിവിഷൻ ​ദൃശ്യം 
Kerala

ആലപ്പുഴയിൽ രണ്ടിടങ്ങളിൽ പൊലീസുകാർക്ക് നേരെ ആക്രമണം; വെട്ടിയും കുത്തിയും പരിക്കേൽപ്പിച്ചു; കാപ്പാ കേസ് പ്രതി പിടിയിൽ

ആലപ്പുഴയിൽ രണ്ടിടങ്ങളിൽ പൊലീസുകാർക്ക് നേരെ ആക്രമണം; വെട്ടിയും കുത്തിയും പരിക്കേൽപ്പിച്ചു; കാപ്പാ കേസ് പ്രതി പിടിയിൽ

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ രണ്ടിടങ്ങളിൽ പൊലീസുകാർക്ക് നേരെ ആക്രമണം. സൗത്ത് സ്റ്റേഷനിലെ പൊലീസുകാരൻ സജീഷ്, കുത്തിയതോട് സ്റ്റേഷനിലെ പൊലീസുകാരൻ വിജേഷ് എന്നിവർക്ക് നേരെയായിരുന്നു ആക്രമണം. 

ഇന്നലെ രാത്രിയോടെയാണ് സംഭവം. വെട്ടു കേസിലെ പ്രതിയെ പിടികൂടാൻ പോയപ്പോഴാണ് സൗത്ത് സ്റ്റേഷനിലെ പൊലീസുകാരനായ സജീഷിന് വെട്ടേറ്റത്. സജീഷിന്റെ കൈപ്പത്തിക്കാണ് വെട്ടേറ്റത്. കാപ്പാ കേസിലെ പ്രതിയെ പിടികൂടാനായി പോയപ്പോഴാണ് ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് കാപ്പാ കേസ് പ്രതിയായ ലിനോജ് എന്നയാളെ പൊലീസ് പിടികൂടി. ഇയാളുടെ ഒപ്പമുണ്ടായിരുന്ന ആൾ ഒളിവിലാണ്. 

കോടംതുരുത്തിൽ രണ്ടുപേർ തമ്മിലുള്ള അടി പിടി പരിഹരിക്കുന്നതിനിടെയാണ് വിജേഷിന് കുത്തേറ്റത്. നെഞ്ചിലാണ് വിജേഷിന് കുത്തേറ്റത് പരിക്കേറ്റ പൊലീസുകാരിൽ ഒരാളെ ആലപ്പുഴ മെഡിക്കൽ കോളജിലും മറ്റൊരാളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ലേക്കറെ മാറ്റി; ഓം പ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍

'ഭീഷണിക്ക് മുന്‍പില്‍ ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന്‍ എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു