തിരുവനന്തപുരം: ദേശീയപാത നിര്‍മാണത്തിലെ പിഴവുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ മേല്‍ കെട്ടിവക്കാന്‍ ശ്രമം നടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എല്‍ഡിഎഫ് സര്‍ക്കാരില്ലായിരുന്നെങ്കില്‍ കേരളത്തില്‍ ദേശീയപാത വികസനം ഉണ്ടാവില്ലായിരുന്നുവെന്നും 6000 കോടി രൂപയാണ് സര്‍ക്കാര്‍ ദേശീയപാതയ്ക്കു വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കലിന് മാത്രമായി ചെലവാക്കിയതെന്നും ഗോവിന്ദന്‍ പറഞ്ഞു.
ഇതില്‍ ആര്‍ക്കാണ് ഉത്തരവാദിത്വമെന്ന് ദേശീയപാത അതോറിറ്റി തന്നെ അറിയിച്ചു. കേന്ദ്രത്തിനാണ് ദേശീയപാത നിര്‍മാണത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം. ഇടതുപക്ഷസര്‍ക്കാര്‍ ഇല്ലായിരുന്നുവെങ്കില്‍ ദേശീയപാത 66 യാഥാര്‍ഥ്യമാകിലായിരുന്നുവെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. ബിജെപിക്ക് ഇലക്ടറല്‍ ബോണ്ട് നല്‍കിയ കരിമ്പട്ടികയില്‍പ്പെട്ട കമ്പനികള്‍ പലതും കരാര്‍ ഏറ്റെടുത്തിട്ടുണ്ടെന്നും ഗോവിന്ദന്‍ ആരോപിച്ചു. ഈ കമ്പനികളുടെ സുതാര്യത പരിശോധിക്കണം, ദേശീയപാത ഡിപിആറിയില്‍ മാറ്റം വരുത്തിയെന്ന ആരോപണം അസംബന്ധമാണെന്നും ഗോവിന്ദന്‍ പറഞ്ഞു.
എങ്ങനെയെങ്കിലും ദേശീയപാത പൊളിയണമെന്നാണ് ചിലര്‍ക്ക് ആഗ്രഹമെന്നും പ്രതിപക്ഷം വികസനത്തെ തടയുക മാത്രമാണ് ചെയ്യുന്നതെന്നും ഗോവിന്ദന്‍ കുറ്റപ്പെടുത്തി. ഏറ്റവും പ്രധാനപ്പെട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ എല്ലാം സമരം നടത്തിയതെന്ന് ആരോപിച്ച ഗോവിന്ദന്‍ ക്രിയാത്മക പ്രതിപക്ഷമായിരിക്കണമെന്നും പറഞ്ഞു.
പുലിക്ക് പിന്നാലെ കാട്ടാന; ലയങ്ങളുടെ സമീപം ഒറ്റയാൻ, മൂന്നാറിൽ ജനങ്ങൾ ആശങ്കയിൽ- വിഡിയോ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates