അറസ്റ്റിലായ പ്രതികള്‍ 
Kerala

മരട് കവര്‍ച്ച കേസ് പ്രതിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; യുവതിയടക്കം നാലുപേര്‍ അറസ്റ്റില്‍

കൂളിമുട്ടം ആല്‍ സ്വദേശി ഷാജി, പാപ്പിനിവട്ടം മതില്‍മൂല സ്വദേശി നിഷാന, വെടിമറ സ്വദേശി മുക്താര്‍, പറവൂര്‍ മുഹമ്മദ് ഷമീം ഖുറൈഷി എന്നിവരെയാണ് ആളൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: മരട് കവര്‍ച്ച കേസിലെ പ്രതിയായ യുവാവിനെ തട്ടികൊണ്ട് പോയി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവതിയടക്കം നാലു പേര്‍ അറസ്റ്റില്‍. കൂളിമുട്ടം ആല്‍ സ്വദേശി കാഞ്ഞിരത്ത് വീട്ടില്‍ ഷാജി (31), പാപ്പിനിവട്ടം മതില്‍മൂല സ്വദേശി പയ്യപ്പിള്ളി വീട്ടില്‍ നിഷാന (24), എറണാകുളം പറവൂര്‍ താനിപാടം വെടിമറ സ്വദേശി കാഞ്ഞിരപറമ്പില്‍ വീട്ടില്‍ മുക്താര്‍ (32) പറവൂര്‍ എസ്സാര്‍ വീട്ടില്‍ മുഹമ്മദ് ഷമീം ഖുറൈഷി (33) എന്നിവരെയാണ് ആളൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

പടിയൂര്‍ സ്വദേശി കോഴിപറമ്പില്‍ വീട്ടില്‍ അനന്തു (26)വിനെ സഞ്ചരിച്ചിരുന്ന കാറടക്കം തട്ടിക്കൊണ്ട് പോയി വെടിമറയിലുള്ള ഒരു തട്ടുകടയുടെ പുറകില്‍ എത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. 2024 ഡിസംബര്‍ 25 ന് രാവിലെ കൊമ്പിടയില്‍ വച്ചാണ് സംഭവവം നടന്നത്.

അനന്തുവും സുഹൃത്തുക്കളായ ആറു പേരും ചേര്‍ന്ന് 2024 ഡിസംബര്‍ 19ന് രാവിലെ 11ന് എറണാകുളം തൈക്കുടത്തുള്ള സ്വകാര്യ ഫൈനാന്‍സ് സ്ഥാപനത്തിന് മുന്‍വശത്ത് വെച്ച് എറണാകുളം സ്വദേശികളുടെ മുഖത്ത് പെപ്പര്‍ സ്‌പ്രേ അടിച്ചും മറ്റും ഉപദ്രവിച്ച് കൈവശം ഉണ്ടായിരുന്ന 50 ലക്ഷം രൂപ കവര്‍ച്ച നടത്തിയിരുന്നു. ഈ സംഭവത്തില്‍ മരട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ അറസ്റ്റ് ചെയ്ത അനന്തുവിനെ മരട് പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് അനന്തുവിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ച് വിവരം പുറത്തായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരുവുനായ്ക്കളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന ഉത്തരവ് പിൻവലിക്കില്ലെന്ന് സുപ്രീം കോടതി; ഹൈക്കോടതികൾക്ക് നേരിട്ടുള്ള നിരീക്ഷണ ചുമതല

'ഉള്ളിയും കാന്താരി മുളക് ചതച്ചതും കൂട്ടിയുള്ള പഴംചോറ് കഴിക്കുമ്പോൾ കിട്ടുന്ന തൃപ്തിയുണ്ടല്ലോ...; വയസാകുന്തോറും അങ്ങനെയാണ്'

ഒറ്റയടിക്ക് 600 രൂപ വര്‍ധിച്ചു, വീണ്ടും സ്വര്‍ണവില 1,15,000ന് മുകളില്‍; കാരണമിത്?

സ‍ഞ്ജുവിന്റെ ധോനി സ്റ്റൈൽ 'മിന്നൽ സ്റ്റംപിങ്' വീണ്ടും! ക്ലാസൻ ഔട്ട്, പിന്നാലെ ചീത്തവിളി; 'കലിപ്പ് മോഡിൽ' ചേട്ടനും (വിഡിയോ)

'ക്ഷേത്രങ്ങളിലെ സ്വര്‍ണം പണമാക്കുന്നു!' പ്രചരിക്കുന്ന വാര്‍ത്തകളിലെ സത്യം എന്ത്? വ്യക്തത വരുത്തി കേന്ദ്രം

SCROLL FOR NEXT