Fire accident പ്രതീകാത്മക ചിത്രം
Kerala

തെരുവില്‍ കിടന്നുറങ്ങിയ ആളെ പെട്രോള്‍ ഒഴിച്ച് കൊല്ലാന്‍ ശ്രമം; പ്രതി കസ്റ്റഡിയില്‍

പിറവം സ്വദേശി ജോസഫിനെയാണ് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തെരുവില്‍ കിടന്നുറങ്ങിയ ആളെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. കൊച്ചി കടവന്ത്രയില്‍ കഴിഞ്ഞ രാത്രിയിലാണ് സംഭവം. പിറവം സ്വദേശി ജോസഫിനെയാണ് കൊല്ലാന്‍ ശ്രമിച്ചത്.

പ്രതി ആന്റപ്പനെ കടവന്ത്ര പൊലീസ് കസ്റ്റഡിയിലെടുത്തു. ജോസഫും ആന്റപ്പനും പരിചയക്കാരാണ്. ജോസഫിന്റെ പണം നേരത്തെ ആന്റപ്പന്‍ കവര്‍ന്നിരുന്നു.

ഈ പണം തിരിച്ചു ചോദിച്ചതാണ് തര്‍ക്കത്തിനും അതിക്രമത്തിനും കാരണമെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. ജോസഫ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി പൊലീസ് സൂചിപ്പിച്ചു.

Man sleeping on the street poured petrol and set on fire

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കരുവാറ്റയിലെ വയോധികന്റെ കൊലപാതകം: 13 കാരിയുടെ ക്വട്ടേഷന്‍?; പ്രായപൂര്‍ത്തിയാകാത്ത നാലുപേര്‍ പിടിയില്‍

'എന്റെ കല്യാണം കഴിഞ്ഞു', നടി അനുമോൾ വിവാഹിതയായി; വരൻ തമിഴ് നടൻ

നിര്‍ണായക ചുവടുവെയ്പിലേക്ക് വിഴിഞ്ഞം, ഗാസയില്‍ നിലപാട് കടുപ്പിച്ച് ഇസ്രയേല്‍, ബാഡ്മിന്റണില്‍ വന്‍ അട്ടിമറി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ലൈംഗികച്ചുവയോടെ സംസാരം, സ്ത്രീകളെ അധിക്ഷേപിച്ചു; മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ അറസ്റ്റിൽ

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രീതികൾ മാതൃകാപരം, പ്രശംസിച്ച് ട്രംപ്, 'സേവ് അമേരിക്ക ആക്ട്' എത്രയും വേ​ഗം നടപ്പാക്കണം