പരിക്കേറ്റ സൈഫുദ്ദീന്‍ ആശുപത്രിയില്‍/ ടിവി ദൃശ്യം 
Kerala

ഡിവൈഎഫ്ഐ നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; ​ആക്രമണത്തിന് പിന്നിൽ എസ്ഡിപിഐ എന്ന് സിപിഎം

അക്രമത്തിനു പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍ : തൃശൂർ കേച്ചേരിയില്‍ ഡിവൈഎഫ്ഐ നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. കുന്നംകുളം ഈസ്റ്റ് ബ്ലോക്ക് സെക്രട്ടറി കെ എ സൈഫുദിന് നേരെയാണ് ആക്രമണമുണ്ടായത്. കൈയ്ക്കും കാലിനും പരിക്കേറ്റ സൈഫുദിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

അക്രമത്തിനു പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു.  കേച്ചേരിയിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ ​ഗ്രാമോത്സവം സംഘടിപ്പിച്ചിരുന്നു. ഇവിടെ എസ്ഡിപിഐ പ്രവർത്തകർ വരികയും ആളുകളെ കളിയാക്കിയതായി ആക്ഷേപം ഉയരുകയും ചെയ്തിരുന്നു. 

തുടർന്ന് എസ്ഡിപിഐ പ്രവർത്തകരെ ​ഗ്രാമോത്സവത്തിന്റെ വേദിയിൽ നിന്ന് ഇറക്കി വിട്ടിരുന്നു. ഇതിന്റെ പ്രതികാരമായാണ് ​ഗ്രാമോത്സവത്തിന്റെ സംഘാടകരിലൊരാളായ സൈഫുദ്ദീനെ എസ്ഡിപിഐ പ്രവർത്തകർ ആക്രമിച്ചതെന്ന് സിപിഎം പറയുന്നു. സംഘർഷാവസ്ഥ ഉണ്ടാകാതിരിക്കാൻ  പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു. 


ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു