പ്രതീകാത്മക ചിത്രം 
Kerala

മിഠായി നല്‍കാമെന്ന് പറഞ്ഞ് കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം : രണ്ടുപേര്‍ അറസ്റ്റില്‍

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒമ്പതു വയസ്സുള്ള പെണ്‍കുട്ടിയെയും കളിക്കൂട്ടുകാരനെയുമാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കാറില്‍ കയറ്റി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്ത രണ്ടുപേര്‍ അറസ്റ്റില്‍. കൊല്ലം മാമ്പുഴ ആലംമൂട് ലിബിന്‍കുമാര്‍ (32), ആലംമൂട് അനീഷ് ഭവനത്തില്‍ അനീഷ് (31) എന്നിവരാണ് പിടിയിലായത്. 

പെരുമ്പാവൂര്‍ പള്ളിക്കവല കനാല്‍പ്പാലത്തിന് സമീപമാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒമ്പതു വയസ്സുള്ള പെണ്‍കുട്ടിയെയും കളിക്കൂട്ടുകാരനെയുമാണ് പ്രതികള്‍ മിഠായി നല്‍കാമെന്ന് പറഞ്ഞ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. 

നാട്ടുകാര്‍ പിടികൂടി ഇവരെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പ്രതികളെ റിമാന്‍ഡ് ചെയ്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാൾ പ്രളയം: മരണം 570 കവിഞ്ഞു, കാണാമറയത്ത് ഇനിയും 320 ഇന്ത്യക്കാർ, 8 മലയാളികളെപ്പറ്റിയും വിവരമില്ല

'ഇതൊരുമാതിരി മനുസ്മൃതിയുടെ കാന്തപുരം വേര്‍ഷന്‍!, പൊതു ഇടങ്ങളില്‍ സ്ത്രീകളെ കാണുമ്പോള്‍ കുഴപ്പമുള്ള പുരുഷന്മാരെയല്ലേ ചികിത്സിക്കേണ്ടത്?'

പുഴയില്‍ പൊലിഞ്ഞ് മൂന്നു ജീവനുകള്‍; കോഴിക്കോട് മൂന്നു കുട്ടികള്‍ മുങ്ങിമരിച്ചു

അജ്ഞാത മൃതദേഹമായി 50 ദിവസം; ഒടുവിൽ ബാബുവിനെ തിരിച്ചറിഞ്ഞ് മകൻ, പയ്യാമ്പലത്ത് സംസ്കാരം നടത്തി

നേപ്പാള്‍ മിന്നല്‍ പ്രളയം: 60 മലയാളികൾ സുരക്ഷിതരെന്ന് നോർക്ക, എട്ട് പേർ കാണാമറയത്ത്