നിര്‍ത്തിയിട്ടിരുന്ന ഗ്യാസ് ലോറിയില്‍ കയറി യുവാവിന്റെ ആത്മഹത്യാശ്രമം 
Kerala

ഗ്യാസ് സിലിണ്ടര്‍ ലോറിയില്‍ അതിക്രമിച്ചു കയറി, സിലിണ്ടര്‍ കുത്തിത്തുറന്ന് തീകൊളുത്തി യുവാവിന്റെ ആത്മഹത്യാശ്രമം; ഒഴിവായത് വന്‍ ദുരന്തം

ഇന്നലെ അര്‍ധരാത്രി തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്കിലാണ് സംഭവം.

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: നിര്‍ത്തിയിട്ടിരുന്ന ഗ്യാസ് ലോറിയില്‍ കയറി യുവാവിന്റെ ആത്മഹത്യാശ്രമം. കമ്പികൊണ്ട് സിലിണ്ടര്‍ കുത്തിത്തുറന്ന ശേഷം തീകൊളുത്തുകയായിരുന്നു. ഇന്നലെ അര്‍ധരാത്രി തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്കിലാണ് സംഭവം.

കസ്റ്റഡിയിലെടുത്ത യുവാവ് മാനസിക പ്രശ്‌നങ്ങളുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു. വെട്ടിക്കാട് മുക്കം സ്വദേശിയായ ഡ്രൈവര്‍ ഗ്യാസ് വാഹനം റോഡില്‍ പാര്‍ക്ക് ചെയ്ത് വീട്ടിലേക്ക് പോകുകയാണ് പതിവ്. ഇന്നലെ വാഹനം നിര്‍ത്തി ഡ്രൈവര്‍ വീട്ടിലേക്ക് പോയതിന് പിന്നാലെ അര്‍ധരാത്രിയോടെ വാഹനത്തില്‍ അതിക്രമിച്ചുകയറി യുവാവ് കൈയില്‍ കരുതിയ കമ്പി ഉപയോഗിച്ച് ഗ്യാസ് സിലിണ്ടര്‍ കുത്തിത്തുറന്ന ശേഷം തീ കൊളുത്തുകയായിരുന്നു.

ആസമയത്ത് അവിടെയുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ യുവാവിനെ ഉടന്‍ തന്നെ പിടിച്ചുമാറ്റിയതോടെയാണ് വന്‍ അപകടം ഒഴിവായത്. ലോറിയില്‍ പൂര്‍ണമായും ഗ്യാസ് സിലിണ്ടറുകള്‍ ഉണ്ടായിരുന്നു. തീ പടര്‍ന്നതോടെ കടുത്തുരുത്തിയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

Attempted suicide by a young man who trespassed onto a lorry, punctured a gas cylinder, and set it on fire

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദൈവത്തെ കൊള്ളയടിച്ചില്ലേ ?; എന്‍ വാസുവിന്റെ ജാമ്യഹര്‍ജി സുപ്രീംകോടതി തള്ളി

ഐസിസിയുടെ വിരട്ടലിന് പിന്നാലെ യോഗം ചേരാൻ ബംഗ്ലാദേശ്; താരങ്ങളെ കേൾക്കും,തീരുമാനം ഉടൻ

പാലക്കാട്ട് പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍; റാഗിങ് ആരോപിച്ച് മുഖ്യമന്ത്രിക്ക് പരാതി

എന്‍എസ്എസ്- എസ്എന്‍ഡിപി ഐക്യം രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി: പുന്നല ശ്രീകുമാര്‍

ഒരു ദിവസം എട്ട് ​ഗ്ലാസ് വെള്ളം? പ്രായം നോക്കാതെ ഇങ്ങനെ വെള്ളം കുടിക്കല്ലേ

SCROLL FOR NEXT