പ്രതീകാത്മക ചിത്രം 
Kerala

ഗുളിക ഒരുമിച്ച് കഴിച്ച് ഭാര്യയുടെ ആത്മഹത്യാ ശ്രമം, ഭര്‍ത്താവ് ജീവനൊടുക്കി 

ചികിത്സയിൽ കഴിയുന്ന ഭാര്യ അശ്വതി (18) അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

കൊട്ടിയം: ഭാര്യ ആത്മഹത്യക്ക് ശ്രമിക്കുന്നത് കണ്ട് ഭയന്ന് ജീവനൊടുക്കാൻ ശ്രമിച്ച ഭർത്താവ് മരിച്ചു. ​ഗുളികകൾ ഒരുമിച്ച് കളിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഭാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

പള്ളിമൺ കിഴക്കേക്കര, ഐക്യരഴികത്ത് വീട്ടിൽ ഉണ്ണിക്കൃഷ്ണ പിള്ളയുടെ മകൻ ശ്രീഹരി(22) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു മരണം. ഇരുവർക്കും ഇടയിൽ വഴക്കുണ്ടായപ്പോൾ ഭാര്യ ഗുളികകൾ ഒരുമിച്ചു കഴിച്ച് മുറി അടച്ചു. ഇതു കണ്ട് ഭയന്ന ഭർത്താവ് തൊട്ടടുത്ത മുറിയിലെ ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. 

ചികിത്സയിൽ കഴിയുന്ന ഭാര്യ അശ്വതി (18) അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് ഇരുവരും ജീവനൊടുക്കാൻ ശ്രമിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ദിരാ ഗാന്ധി പോലും ഇങ്ങനെ ചെയ്തിട്ടില്ല; എനിക്ക് ഭയമില്ല, അറസ്റ്റ് വരിക്കാന്‍ തന്നെയാണ് വന്നത്'

​Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

29 കിലോമീറ്റര്‍ മൈലേജ്, ഡസ്റ്ററിന്റെ ഹൈബ്രിഡ് വേര്‍ഷനുമായി റെനോ; ലോഞ്ച് 17ന്

കറിക്ക് ഉപ്പ് കൂടിയോ? ​ഗ്രേവി, ഡ്രൈ വിഭവങ്ങൾ ഉണ്ടാക്കുമ്പോൾ ഈ ടിപ്സ് പരീക്ഷിക്കാം

'ഇങ്ങനെയൊരാളെ കേട്ടിട്ടു പോലുമില്ല'; നൊബേല്‍ പുരസ്‌കാരം ലഭിക്കാത്തതില്‍ രോഷാകുലനായി ട്രംപ്