പ്രതീകാത്മക ചിത്രം 
Kerala

യുവാക്കളെ കൊല്ലാൻ ശ്രമം, സ്വർണ മാല തട്ടി കടന്നു; 19 അം​ഗ സംഘത്തിലെ ഒരാൾ പിടിയിൽ

വിഴിഞ്ഞം പൊലീസാണ് ഇയാളെ പിടികൂടിയത്. ഒളിവിൽ കഴിയുന്ന മറ്റു പ്രതികളെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: യുവാക്കളെ ആക്രമിച്ച് കൊല്ലാൻ ശ്രമിക്കുകയും സ്വർണ മാല കവരാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ ഒരാൾ പിടിയിൽ. 19 അം​ഗ സംഘമാണ് ആക്രമണത്തിന് പിന്നിൽ. വിഴിഞ്ഞത്താണ് മൂന്ന് യുവാക്കളെ സംഘം ആക്രമിച്ച് കൊല്ലാൻ ശ്രമിച്ചത്. 

വിഴിഞ്ഞം, പൂല്ലൂർക്കോണം ചെന്നവിളാകം വീട്ടിൽ അക്ബർ ഷാ (21) യാണ് അറസ്റ്റിലായത്. വിഴിഞ്ഞം പൊലീസാണ് ഇയാളെ പിടികൂടിയത്. ഒളിവിൽ കഴിയുന്ന മറ്റു പ്രതികളെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. 

കഴിഞ്ഞ 20നാണ് സംഭവം. കോവളം സ്വദേശികളായ മൂന്ന് യുവാക്കളെ അക്രമി സംഘം ഇടിക്കട്ടയും ആയുധങ്ങളും കൊണ്ട് ആക്രമിച്ച് സ്വർണ മാല പിടിച്ചു പറിച്ചെടുത്ത് കടന്നു കളയുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. യുവാക്കളും സംഘവും തമ്മിൽ നേരത്തെയും സംഘർഷമുണ്ടായിരുന്നെന്നും ഇതിന്റെ പ്രതികാരമാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നും പൊലീസ് വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദുർ​ഗാപൂജയ്ക്കിടെ വൻ തിക്കും തിരക്കും; കൊൽക്കത്തയിൽ 17 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

വഖഫ് പുനഃസംഘടന സ്റ്റേ ചെയ്യണം; ഹ​ർജി ഹൈക്കോടതി തള്ളി

മഴ കുളമാക്കി!! ഇന്ത്യയും വിന്‍ഡീസും ജയിച്ചു!

'ഇന്ത്യയിൽ ക്രിക്കറ്റ് പ്രതിഭകൾക്ക് ഒരു കുറവും ഇല്ല, കളിക്കണോ... പൗരത്വം എടുക്കു'

'​ഗർഭിണിയായ എന്നെ രാഹുൽ ​ഗാന്ധി കൈയേറ്റം ചെയ്തു'; പരാതിയുമായി മാധ്യമപ്രവർത്തക